വോയ്സ് ഓഫ് ആലപ്പി; പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’വടംവലി മത്സരം: ആര്യൻസ് ടീം ജേതാക്കൾ
text_fields‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരത്തിൽ ജേതാക്കളാaയ ആര്യൻസ് ടീം
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച പ്രഥമ ‘മനു മെമ്മോറിയൽ ട്രോഫി’ വടംവലി മത്സരം സമാപിച്ചു. സൽമാനിയയിലെ അൽ ഖദീസിയ സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ബഹ്റൈനിലെ പ്രമുഖ ടീമുകളെ അണിനിരത്തിക്കൊണ്ട് നടന്ന പോരാട്ടത്തിൽ ആര്യൻസ് ടീം (ബഹ്റൈൻ) ജേതാക്കളായി. അരിക്കൊമ്പൻസ് ടീം റണ്ണറപ്പും, സംഘാടകരായ വോയ്സ് ഓഫ് ആലപ്പി ടീം രണ്ടാം റണ്ണറപ്പും കരസ്ഥമാക്കി.
അപകടത്തിൽ മരണപ്പെട്ട വോയ്സ് ഓഫ് ആലപ്പി വടംവലി ടീമംഗം മനുവിന്റെ ഓർമക്കായി സംഘടിപ്പിച്ച ഈ ടൂർണമെന്റ്, കായിക മികവിനൊപ്പം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. ഡോ. അനൂപ് അബ്ദുല്ല മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കെ.ടി. സലീം, മനോജ് വടകര, യു.കെ. അനിൽകുമാർ, അൻവർ കണ്ണൂർ, മണിക്കുട്ടൻ, ഗോപാലൻ, അജി പി. ജോയ്, ജ്യോതിഷ് പണിക്കർ, സെയ്ദ് ഹനീഫ്, ജയേഷ് താന്നിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
സ്പോർട്സ് വിങ് കൺവീനർ ഗിരീഷ് ബാബുവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് അംഗങ്ങളും ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി. വളന്റിയർ സേവനം, ലൈവ് ബ്രോഡ്കാസ്റ്റ്, കാന്റീൻ തുടങ്ങിയ സൗകര്യങ്ങളും ഗ്രൗണ്ടിൽ ഒരുക്കിയിരുന്നു.
വിജയികൾക്ക് പുറമെ, എല്ലാ ടീമുകളിലെയും മികച്ച പ്രകടനം കാഴ്ചവെച്ച പൊസിഷൻ പ്ലെയേഴ്സിനും പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു. വരും വർഷങ്ങളിലും മനു മെമ്മോറിയൽ ട്രോഫി വടംവലി മത്സരം തുടരുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

