Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഓ​ണാ​ഘോ​ഷം
cancel
camera_alt

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പൂ​വേ പൊ​ലി 2023 ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ൻ ക്ല​ബി​ൽ ആ​ഘോ​ഷി​ച്ചു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ‘‘അ​ര​ങ്ങ്’’​എ​ന്ന ക​ലാ കൂ​ട്ടാ​യ്മ​യി​ൽ അ​ശ്വി​ൻ ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അം​ഗ​ങ്ങ​ളു​ടെ വ​ഞ്ചി​പ്പാ​ട്ടോ​ടെ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി ഡോ.​പി.​വി. ചെ​റി​യാ​ൻ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

മു​ഖ്യാ​തി​ഥി അ​ബ്ദു​ൽ ഹ​ക്കിം മു​ഹ​മ്മ​ദ് അ​ൽ ഷി​നോ ഭ​ദ്ര ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സ് ചെ​യ​ർ​മാ​നും സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്റു​മാ​യ ഡോ. ​ജി​ഹാ​ബ് ബി​ൻ റ​ജ​ബ് ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി സ്വാ​ഗ​തം പ​റ​ഞ്ഞു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ പ്ര​ഥ​മ ‘‘വു​മ​ൺ ഓ​ഫ് എ​ക്സ​ല​ൻ​സി’’ അ​വാ​ർ​ഡ് മൈ​സ അ​നീ​സ് അ​ബ്ബാ​സ് ദാ​ദാ​ഭാ​യ് , ഹ​ർ​ഷ ശ്രീ​ഹ​രി എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു. +2, SSLC ക്ക് ​മി​ക​ച്ച വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മെ​മ​ന്റോ ന​ൽ​കി. പാ​ച​ക വി​ദ​ഗ്ധ​ൻ ജ​യ​ൻ ശ്രീ​ഭ​ദ്ര, സ​തീ​ഷ് ശ്രീ​ഭ​ദ്ര എ​ന്നി​വ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണാ​ട്ടു​ക​ര ഓ​ണ​സ​ദ്യ ന​ട​ന്നു. ജി​നു കൃ​ഷ്ണ​നും, ഗി​രീ​ഷ് ചു​ന​ക്ക​ര​യും നേ​തൃ​ത്വം ന​ൽ​കി.

ര​ശ്മി അ​നൂ​പും, ആ​ശാ സി​ബി​നും, സി​സി​ലി വി​നോ​ദും നേ​തൃ​ത്വം ന​ൽ​കി​യ തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, അം​ഗ​ങ്ങ​ളു​ടെ ക​രോ​ക്കേ ഗാ​നം, IIP യു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, മി​ന്ന​ൽ ബീ​റ്റ്സി​ന്റെ ക​രോ​ക്കെ ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി. ആ​ര​വം നാ​ട​ൻ​പാ​ട്ട് കൂ​ട്ട​ത്തി​ന്റെ മ​രം ബാ​ൻ​ഡ് ഫ്യൂ​ഷ​നും നാ​ട​ൻ​പാ​ട്ടും അ​ര​ങ്ങേ​റി. ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ന്റെ കോ​ർ​ഡി​നേ​റ്റ​ർ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ദീ​പ​ക് ത​ണ​ൽ ആ​യി​രു​ന്നു.

പൂ​വേ പൊ​ലി 2023 ന്റെ ​ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റേ​ഴ്സ് ആ​യ ജേ​ക്ക​ബ് മാ​ത്യു, അ​നൂ​പ് ശ​ശി​കു​മാ​ർ കോ​ഓ​ഡി​നേ​റ്റ​റാ​യ ലി​ബി​ൻ സാ​മു​വ​ൽ ലി​ജോ കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ സോ​മ​ൻ ബേ​ബി, ജി​ജോ വ​ർ​ഗീ​സ്, അ​നി​ൽ​കു​മാ​ർ യു.​കെ., ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ബി​നു മ​ണ്ണി​ൽ, അ​ജ​യ​കൃ​ഷ്‌​ണ​ൻ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് ചെ​റി​യാ​ൻ, ഡോ. ​ഇ​ക്‌​ബാ​ൽ, നി​സാ​ർ കൊ​ല്ലം, സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ന​ജീ​ബ് ക​ട​ലാ​യി, കെ.​ടി. സ​ലിം, നൈ​നാ മു​ഹ​മ്മ​ദ് ഷാ​ഫി, സു​രേ​ഷ് ബാ​ബു, ബ​ഷീ​ർ അ​മ്പ​ലാ​യി, പ്ര​ദീ​പ് പ​ത്തേ​രി, ജോ​യ് വെ​ട്ടി​യാ​ടാ​ൻ, ബി​നു കു​ന്ന​ന്താ​നം, ഫാ​സി​ൽ വ​ട്ടോ​ളി, കു​ഞ്ഞി​രാ​മ​ൻ, മോ​ഹ​ൻ​കു​മാ​ർ, അ​ല​ക്സ് ബേ​ബി, മ​നോ​ജ്‌ വ​ട​ക​ര, മ​ണി​ക്കു​ട്ട​ൻ, ഷ​ബീ​ർ മാ​ഹി, അ​ൻ​വ​ർ ശൂ​ര​നാ​ട്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ൽ ജ​ലീ​ൽ, രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു ഹ​രീ​ഷ് മേ​നോ​നും സാ​ന്ദ്ര സൂ​സ​നും ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. അ​നൂ​പ് ശ​ശി​കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamVoice of Alleppey
News Summary - Voice of Alleppey Conducted Onam Celebration
Next Story