Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യ്‌​സ് ഓ​ഫ്...

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

text_fields
bookmark_border
വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
cancel

മ​നാ​മ: ആ​രോ​ഗ്യ സു​ര​ക്ഷ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മ​നാ​മ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. മ​നാ​മ​യി​ലെ അ​ൽ റാ​ബി​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചു​ന​ട​ത്തി​യ സൗ​ജ​ന്യ ക്യാ​മ്പ് 150 പേ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ന്റ് സു​രേ​ഷ് പു​ത്ത​ൻ വി​ള​യി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ര​ക്ഷാ​ധി​കാ​രി ഡോ. ​പി.​വി. ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, സെ​യ്ദ് ഹ​നീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഉ​പ​ഹാ​രം ഡോ. ​പി.​വി. ചെ​റി​യാ​നി​ൽ നി​ന്നും അ​ൽ റാ​ബി​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​ർ മാ​ർ​ക്ക​റ്റി​ങ് ഡ​യ​റ​ക്ട​ർ ഷൈ​ജാ​സ് അ​ഹ്മ​ദ് ഏ​റ്റു​വാ​ങ്ങി. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ര​ക്ഷാ​ധി​കാ​രി യു.​കെ. അ​നി​ൽ, മ​നാ​മ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജു, ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് സു​വി​ത രാ​കേ​ഷ്, ക്യാ​മ്പ് കോ​ഓ​ഡി​നേ​റ്റ​ർ നി​ബു ഗീ​വ​ർ​ഗീ​സ്, ഡോ. ​ഹ​ലീ​മ അ​ബ്ദു​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ ല​തീ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു. അ​ജു കോ​ശി, ലി​ജേ​ഷ് അ​ല​ക്സ്, വി​ഷ്‌​ണു ര​മേ​ശ്, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campVoice of Alleppey
News Summary - Voice of Alleppey conducted medical camp
Next Story