അവിസ്മരണീയമായി വോയ്സ് ഓഫ് ആലപ്പി ‘സർക്കീട്ട് 2025’
text_fieldsവോയ്സ് ഓഫ് ആലപ്പി ‘സർക്കീട്ട് 2025’ൽ പങ്കെടുത്തവർ
മനാമ: ബഹ്റൈനിലെ ചരിത്രവും സംസ്കാരവും പ്രകൃതിസൗന്ദര്യവും ആസ്വദിക്കുന്നതിനായി വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ‘സർക്കീട്ട് 2025’ ഏകദിന യാത്ര കുടുംബങ്ങൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു.
രാവിലെയുള്ള ഔത്സുക്യം രാത്രിയിലെത്തുമ്പോൾ സംതൃപ്തിയായി മാറിയ ഈ സഞ്ചാരം എല്ലാവരിലും വിലമതിക്കാനാകാത്ത ഓർമകൾ സൃഷ്ടിച്ചു. യാത്ര തുടങ്ങിയത് മുഹറഖിലെ പേളിങ് പാത്ത് വേയിൽ നിന്നാണ്. ബഹ്റൈനിലെ പ്രധാന ചരിത്ര സ്മാരകങ്ങൾ, പ്രാചീന കോട്ടകൾ, പ്രകൃതി രമണീയ പാർക്കുകൾ, മനോഹരമായ ബീച്ചുകൾ, പൗരാണിക ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം ഈ ഏകദിന യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു.
കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെട്ട ഈ സംഘം ഓരോ സ്ഥലത്തും ചരിത്രവുമായി ബന്ധപ്പെട്ട കഥകൾ കേട്ടും ഫോട്ടോ എടുത്തും ഈ യാത്ര പരമാവധി ആസ്വദിച്ചു.
വർഷങ്ങളായി ബഹ്റൈനിൽ ജീവിക്കുന്നുവെങ്കിലും ഇത്രയധികം സ്ഥലങ്ങൾ ഒരുദിവസം കൊണ്ട് സന്ദർശിക്കാനും അവയെപ്പറ്റി അറിയാനും ലഭിച്ച അവസരം എല്ലാവരും പ്രയോജനപ്പെടുത്തി. രാത്രി 10 മണിയോടെ വാട്ടർ ഗാർഡൻ സിറ്റിയിൽ യാത്ര അവസാനിച്ചു.
സർക്കീട്ട് 2025ന്റെ ഔദ്യോഗിക ഉദ്ഘാടനം വോയ്സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലിം ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയുടെ വിജയത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് കൺവീനർമാരായ സനിൽ വള്ളിക്കുന്നം, അജിത് കുമാർ, അനസ് റഹീം, ഗോകുൽ കൃഷ്ണൻ എന്നിവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

