Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോയ്സ് ഓഫ് ആലപ്പി ഉമ്മുൽഹസ്സം ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
മനാമ: വോയ്സ് ഓഫ് ആലപ്പി ഉമ്മുൽഹസ്സം ഏരിയ കമ്മിറ്റിക്ക് രൂപംനൽകി. ഉമ്മുൽഹസ്സത്തെ കോൺകോഡ് ഓഫിസിൽ ചേർന്ന യോഗത്തിൽ സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ജേക്കബ് മാത്യു സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് അംഗം ശിവാനന്ദൻ നാണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടിവ് അംഗങ്ങളായ ജിനു കൃഷ്ണൻ, ദീപക് തണൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: അനിയൻ നാണു (പ്രസി.), ഡെന്നിസ് ഉമ്മൻ (സെക്ര.), ജോബിൻ മാത്യു (ട്രഷ.), ടോജി തോമസ് (വൈ.പ്രസി.), ഓമനക്കുട്ടൻ നാണു (ജോ.സെക്ര.).
Next Story

