വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ രൂപവത്കരിച്ചു
text_fieldsവോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ
മനാമ: വോയ്സ് ഓഫ് ആലപ്പി റിഫ ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. വെസ്റ്റ് റിഫ ദിശ സെന്ററിൽ ചേർന്ന യോഗം രക്ഷാധികാരി സഈദ് റമദാൻ നദ്വി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സിബിൻ സലീം അധ്യക്ഷത വഹിച്ചു. ഏരിയ ഭാരവാഹികളായി പ്രസന്ന കുമാർ (പ്രസി.), ഗിരീഷ് ബാബു (സെക്ര.), ജീമോൻ ജോയ് (ട്രഷ.), ജി. ഹരി കുമാർ (വൈസ് പ്രസി.), അനിൽ കുമാർ തമ്പി (ജോ. സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.സെൻട്രൽ കമ്മിറ്റി ട്രഷറർ ഗിരീഷ് കുമാർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
എന്റർടെയിൻമെന്റ് സെക്രട്ടറിയും റിഫ ഏരിയ കൺവീനറുമായ ദീപക് തണൽ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് ജി. ഹരികുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

