അശോകൻ താമരക്കുളത്തിന് വോയ്സ് ഓഫ് ആലപ്പി യാത്രയയപ്പു നൽകി
text_fieldsഅശോകൻ താമരക്കുളത്തിന് വോയ്സ് ഓഫ് ആലപ്പി യാത്രയയപ്പു നൽകുന്നു
മനാമ: വോയ്സ് ഓഫ് ആലപ്പിയുടെ സ്ഥാപകരിൽ ഒരാളും ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അശോകൻ താമരക്കുളം 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു.
ആലപ്പുഴ ജില്ലയിലെ താമരക്കുളമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. വോയ്സ് ഓഫ് ആലപ്പി ഇന്ത്യൻ ഡെലീറ്റസിൽ സംഘടിപ്പിച്ച യാത്രയയപ്പു ചടങ്ങിൽ രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാൻ, കെ.ആർ. നായർ, സഈദ് റമദാൻ നദ്വി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, വനിത വിഭാഗം അംഗങ്ങൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ട്രഷറർ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

