വോയ്സ് ഓഫ് ആലപ്പി തൊഴിലാളികൾക്ക് ഭക്ഷണവിതരണം നടത്തി
text_fieldsവോയ്സ് ഓഫ് ആലപ്പി തൊഴിലാളികൾക്കുള്ള ഭക്ഷണവിതരണത്തിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണം നൽകി. അസ്കറിലെ ക്യാമ്പിലെ ഇരുന്നൂറിലധികം തൊഴിലാളികൾക്കാണ് ഭക്ഷണം നൽകിയത്. ശുചീകരണ തൊഴിലാളികൾ, കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയ തുച്ഛ വേതനക്കാർക്കാണ് വോയ്സ് ഓഫ് ആലപ്പിയുടെ സഹായം ലഭിച്ചത്. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിന് ബിരിയാണി ചലഞ്ച് കോഓഡിനേറ്റർ ജോഷി നെടുവേലിൽ സ്വാഗതം പറഞ്ഞു. അൽ റയ - അൽ ഓസ്റ ഗ്രൂപ് മാനേജറും വോയ്സ് ഓഫ് ആലപ്പി അംഗവുമായ തോമസ് സാമുവൽ, വോയ്സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പാംപള്ളിൽ എന്നിവർ സംസാരിച്ചു.
ബിരിയാണി ചലഞ്ച് കോഓഡിനേറ്റർ ഗിരീഷ് കുമാർ ജി നന്ദി അറിയിച്ചു. വോയ്സ് ഓഫ് ആലപ്പിയുടെ റിഫ, മനാമ, ഗുദൈബിയ, ഉമ്മൽ ഹസ്സം, സൽമാബാദ്, ഹമദ് ടൗൺ, മുഹറഖ് ഏരിയ കമ്മിറ്റികളും ലേഡീസ് വിങ്ങും ബിരിയാണി ചലഞ്ചിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു. കെ.കെ ബിജു, സനിൽ വള്ളികുന്നം, ഗിരീഷ് ബാബു, പ്രവീൺ പ്രസാദ്, ടോജി തോമസ്, അവിനാഷ് അരവിന്ദ്, അൻഷാദ് റഹിം, അശ്വതി പ്രവീൺ എന്നിവർ വിവിധ ഏരിയ കോഓഡിനേറ്റർമാരായി. വോയ്സ് ഓഫ് ആലപ്പി ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, ഏരിയ എക്സിക്യൂട്ടിവ് അംഗങ്ങൾ, ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായും, ലേബർ ക്യാമ്പിലെ ഭക്ഷണവിതരണത്തിനും പ്രവർത്തിച്ചു. സഹകരിച്ച എല്ലാവരോടും കോഓഡിനേറ്റർമാർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

