ഹിറ്റാച്ചി ഉൽപന്നങ്ങളുടെ വിതരണം വി.കെ.എൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ്പിന്
text_fieldsകരാർ ഒപ്പുവെച്ചതിനുശേഷം അൽ നമാൽ ഗ്രൂപ് ഓഫ് കമ്പനികളുടെയും വി.കെ.എൽ ഹോൾഡിങ്ങിന്റെയും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. വർഗീസ് കുര്യൻ, ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി ജി.എം, എം.ഇ.എ അഹമ്മദ് അഖീൽ, ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി സീനിയർ പ്രോഡക്ട് മാനേജർ, എം.ഇ.എ അഹമ്മദ് എൽഡെസൂക്കി എന്നിവരും ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും
മനാമ: ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചിയുടെ കൂളിങ് ഹീറ്റിങ് ഉൽപന്നങ്ങളുടെ ബഹ്റൈനിലെ വിതരണം വി.കെ.എൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ് ഏറ്റെടുത്തു. ബഹ്റൈൻ ഗൾഫ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വിതരണക്കരാർ ഒപ്പുവെച്ചു.
വി.കെ.എൽ ഹോൾഡിങ് ആൻഡ് അൽ നമൽ ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ സാച്ച് ഇന്റർനാഷനൽ ട്രേഡിങ് 1990 മുതൽ റിയൽ എസ്റ്റേറ്റ്, കോൺട്രാക്ടിങ്, മാനുഫാക്ചറിങ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്, ആരോഗ്യം, എനർജി ആൻഡ് പവർ, എക്സിബിഷൻ സെന്റർ തുടങ്ങി നിരവധി മേഖലകളിലെ പ്രമുഖ കമ്പനിയാണ്. ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി മിഡിലീസ്റ്റിലും ആഫ്രിക്കയിലും എയർ കണ്ടീഷനിങ് മേഖലയിലെ പ്രമുഖരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

