വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണം; കേരളീയ പൊതുസമൂഹത്തിന് നികത്താനാവാത്ത നഷ്ടം
text_fieldsവി.കെ. ഇബ്രാഹിം കുഞ്ഞ്
മനാമ: മുൻ പൊതുമരാമത്ത് മന്ത്രിയും മസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ നിര്യാണത്തിൽ ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് മുസ്ലിം ലീഗിനും കേരളീയ സമൂഹത്തിനും വലിയ നഷ്ടമാണെന്ന് കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.
എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം പാർട്ടിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു. ഭരണരംഗത്ത്, പ്രത്യേകിച്ച് പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ റോഡ്-പാലം വികസനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. വികസനവും ജനകീയതയും ഒരുപോലെ കൊണ്ടുപോയ ഭരണാധികാരിയായിരുന്നു ഇബ്രാഹീം കുഞ്ഞെന്ന് കെ.എം.സി.സി അനുസ്മരിച്ചു.
പ്രവാസി സമൂഹത്തോടും കെ.എം.സി.സിയോടും അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. ഇബ്രാഹീം കുഞ്ഞിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതായും ബഹ്റൈൻ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

