Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി.കെ. അബ്​ദുല്‍...

വി.കെ. അബ്​ദുല്‍ ഖാദര്‍ മൗലവിയുടെ വിയോഗം വേദനജനകം –കെ.എം.സി.സി

text_fields
bookmark_border

മ​നാ​മ: മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​കെ. അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ മൗ​ല​വി​യു​ടെ വി​യോ​ഗം കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ, സാം​സ്‌​കാ​രി​ക, മ​തേ​ത​ര രം​ഗ​ത്തി​ന് തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​െൻറ മ​തേ​ത​ര, സാ​ഹോ​ദ​ര്യ കാ​ഴ്​​ച​പ്പാ​ടു​ക​ള്‍കൊ​ണ്ടും പ്ര​വ​ര്‍ത്ത​ന​ശൈ​ലി കൊ​ണ്ടും മു​സ്​​ലിം ലീ​ഗ് എ​ന്ന രാ​ഷ്​​ട്രീ​യ പാ​ര്‍ട്ടി​ക്ക​പ്പു​റം വ​ള​ര്‍ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​റെ പ്ര​തി​സ​ന്ധി​ക​ള്‍ക്കി​ട​യി​ലും മു​സ്​​ലിം ലീ​ഗി​നെ അ​തി​യാ​യി സ്‌​നേ​ഹി​ച്ച്, വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പാ​ര്‍ട്ടി​ക്ക് അ​ടി​ത്ത​റ പാ​കി​യ നേ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ വി​യോ​ഗം ലീ​ഗി​നും കെ.​എം.​സി.​സി​ക്കും ഏ​റെ വേ​ദ​ന​ജ​ന​ക​മാ​ണ്. കെ.​എം.​സി.​സി​യു​ടെ മി​ക്ക വേ​ദി​ക​ളി​ലും സാ​ന്നി​ധ്യ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ വേ​ർ​പാ​ടി‍െൻറ ന​ഷ്​​ടം നി​ക​ത്താ​ന്‍ ക​ഴി​യാ​ത്ത​താ​ണ്. ഓ​രോ പ്ര​വ​ര്‍ത്ത​ക​രെ​യും അ​ടു​ത്ത​റി​ഞ്ഞാ​ണ്​ അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. ക​ക്ഷി-​രാ​ഷ്​​ട്രീ​യ​ഭേ​ദ​മ​ന്യേ സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ള്‍ സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം മ​തേ​ത​ര മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ച നേ​താ​വാ​ണ്. തൂ​വെ​ള്ള വ​സ്ത്രം ധ​രി​ച്ച് എ​ന്നും പു​ഞ്ചി​രി​യോ​ടെ നി​ല​കൊ​ണ്ട അ​ദ്ദേ​ഹ​ത്തി​െൻറ ഓ​ര്‍മ​ക​ള്‍ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ല്‍ എ​ല്ലാ​ക്കാ​ല​ത്തും പ്ര​തി​ഫ​ലി​ക്കു​മെ​ന്നും കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V.K. Abdul Qadir Moulavi
News Summary - V.K. Abdul Qadir Moulavi's death is painful - KMCC
Next Story