‘വിവ’ എൻ.ഇ.സി റെമിറ്റുമായി സഹകരിക്കും
text_fieldsമനാമ: അന്താരാഷ്ട്രതലത്തിൽ പണമയക്കൽ സേവനം വിപുലീകരിക്കുന്നതിെൻറ ഭാഗമായി ‘വിവ’ എൻ.ഇ.സി റെമിറ്റുമായി സഹകരിക്കും. ഇതിെൻറ ഭാഗമായി വിവ കാഷ് ആപ്ലിക്കേഷനിലെ ഡിജിറ്റൽ സേവനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വിവിധ രാജ്യങ്ങളിലേക്ക് പണമയക്കാവുന്നതാണ്. ഡിജിറ്റൽ വാലറ്റുവഴി ലളിതമായ കാഷ്ലെസ് ഇടപാടുകൾ, 25 വർഷെത്ത സേവനം, പ്രതിവർഷം ഒരു ദശലക്ഷം ഇടപാടുകളുടെ പരിചയം എന്നിവയിലൂടെ വിവയും ലോകമെമ്പാടുമുള്ള മുൻനിര പണംകൈമാറ്റ സ്ഥാപനമെന്ന നിലയിൽ എൻ.ഇ.സിയും സഹകരിക്കുന്നത് ഉപഭോക്താക്കൾക്ക് മികച്ച സേവനമാകും.
വിവ കാഷ് സബ്സ്ക്രൈബർമാർക്ക് കൂടുതൽ സേവനം നൽകുന്നതിെൻറ ഭാഗമായി എൻ.ഇ.സിയുമായി പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് വിവ കാഷ് സി.സി.ഒ കരീം തബ്ബൂച്ചെ പറഞ്ഞു. വിവയുമായുള്ള സഹകരണം തങ്ങളുടെ ഡിജിറ്റൽ വ്യാപാരത്തിെൻറ സുപ്രധാന നാഴികക്കല്ലാണെന്ന് എൻ.ഇ.സി സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഫുവാദ് നാനൂ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
