ബി.കെ.എസ് ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ വിഷ്വൽ സ്റ്റോറി ടെല്ലിങ് ഫിലിം വർക്ക്ഷോപ് ആരംഭിച്ചു
text_fieldsവിഷ്വൽ സ്റ്റോറി ടെല്ലിങ് ഫിലിം വർക്ക് ഷോപ്പിനായി ബഹ്റൈനിലെത്തിയ സണ്ണി ജോസഫിനെ സമാജം ഫിലിം ക്ലബിന്റെ അധികാരികൾ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷ്വൽ സ്റ്റോറി ടെല്ലിങ് ഫിലിം വർക്ക് ഷോപ്പിന് തുടക്കം. പ്രവാസി ചലച്ചിത്ര പ്രേമികൾക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വർക്ക്ഷോപ്പാണ് സമാജം ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രശസ്തനായ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫാണ് ഈ ചലച്ചിത്ര പഠന കളരി നയിക്കുന്നത്.
വ്യത്യസ്തതയുടെ പാതയിലൂടെ ചലച്ചിത്ര കഥകളെ എങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു ഗൃഹിതകമായ അനുഭവമാക്കാമെന്നതിന്റെ അടിസ്ഥാനത്തിൽ പ്രായോഗിക ക്ലാസുകളും, ചലച്ചിത്ര വിസ്താരവും വിശകലനവും ഈ ശിൽപശാലയിൽ ഉൾക്കൊള്ളുന്നതായി സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ അഭിപ്രായപ്പെട്ടു. ബി.കെ.എസ് വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, ഹോസ്പിറ്റാലിറ്റി ആൻഡ് ഫിലിം ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സണ്ണി ജോസഫിനെ എയർപോർട്ടിൽ സ്വീകരിച്ചു. സീറ്റുകൾ പരിമിതമാണ്, ആകയാൽ താൽപര്യമുള്ളവർ എത്രയും വേഗം 34020650 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

