Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖത്തര്‍...

ഖത്തര്‍ പൗരന്മാര്‍ക്ക്  സന്ദര്‍ശക വിസയിൽ നിയന്ത്രണം

text_fields
bookmark_border
ഖത്തര്‍ പൗരന്മാര്‍ക്ക്  സന്ദര്‍ശക വിസയിൽ നിയന്ത്രണം
cancel

മനാമ: ബഹ്‌റൈ​​െൻറ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതി​​െൻറ ഭാഗമായി ഖത്തറില്‍ നിന്നുള്ളവരുടെ സന്ദര്‍ശന വിസക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിക്കുന്നതായി ഹമദ് രാജാവ് അറിയിച്ചു. മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യവും അറബ് രാഷ്​ട്രങ്ങളുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനം  ഇല്ലാതാക്കുന്നതിനുള്ള ശ്രമം ശക്തമാക്കേണ്ടത് അനിവാര്യമാണ്. ജി.സി.സി രാഷ്​ട്രങ്ങളില്‍ ഏറ്റവുമധികം തീവ്രവാദ ആക്രമണങ്ങള്‍ക്ക് വിധേയമായ സ്​ഥലമാണ്​ ബഹ്‌റൈനെന്നും അദ്ദേഹം പറഞ്ഞു. ഖത്തറി​​െൻറ നിലപാട് നിരാശാജനകമാണ്​. അറബ് രാജ്യങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ അവർ തുടരുകയാണ്​.

രാജ്യത്തി​​െൻറയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സര്‍ക്കാറി​​െൻറ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതികളെ രാജാവ്​ സ്വാഗതം ചെയ്തു. പാര്‍ലമ​െൻറ്​, ശൂറ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചുള്ള പ്രവർത്തനമാണ്​ നടത്തേണ്ടത്​. മേഖലയുടെ സുരക്ഷക്ക് നേരെ ഉയരുന്ന പ്രദേശികവും വൈദേശികവുമായ വെല്ലുവിളികൾക്കെതിരെ ജാഗ്രത വേണം. നന്മയും സമാധാനവും സാധ്യമാകുന്ന തരത്തിലുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തണം. അയല്‍രാജ്യ മര്യാദകളും കരാറുകളും പാലിക്കുന്നതില്‍ ഖത്തര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഖത്തര്‍ സാന്നിധ്യമുള്ള ജി.സി.സി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് ബഹ്‌റൈന് ബുദ്ധിമുട്ടുണ്ട്. സമ്മേളനങ്ങളും ചര്‍ച്ചകളും നന്മ ഉറപ്പുവരുന്നതാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമദ് രാജാവി​​െൻറ ആമുഖ പ്രഭാഷണത്തിന്​ ശേഷം ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ കാബിനറ്റ് യോഗം തുടര്‍ന്നു. ജിദ്ഹഫ്‌സിന് സമീപമുണ്ടായ തീവ്രവാദ ആക്രമണത്തെ സഭ ശക്തമായി അപലപിച്ചു. ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലുള്‍പ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനും ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ട പൊലീസുകാരനായി അനുശോചനം രേഖപ്പെടുത്തി. ബഹ്‌റൈ​​െൻറ സുരക്ഷക്കും സമാധാനത്തിനുമായി ജീവത്യാഗം ചെയ്ത സൈനികരെ കാബിനറ്റ്​ അനുസ്മരിച്ചു.

രാജ്യത്തി​​െൻറ വികസനവും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികളെടുക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ബഹ്‌റൈന്‍ എയര്‍പോര്‍ട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വിലയിരുത്തിയത് ശ്രദ്ധേയമാണ്​.‘ഇക്കണോമിക് വിഷന്‍^ 2030’​​െൻറ ലക്ഷ്യങ്ങള്‍ നേടുന്നതിന് വിവിധ തലത്തിലുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും അനിവാര്യമാണെന്ന് കാബിനറ്റ് വിലയിരുത്തി. 

രാജ്യത്തി​​െൻറ ഐക്യത്തിനായി സ്‌പെയിന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് കാബിനറ്റ് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്​ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്ക് ബഹ്‌റൈനില്‍ 100 ശതമാനം ഉടമാവകാശത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്നോട്ട് വെച്ച നിര്‍ദേശത്തി​​െൻറ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനം കൈക്കൊണ്ടത്. വിവിധ മേഖലകളില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന പ്രതീക്ഷയും കാബിനറ്റ് പ്രകടിപ്പിച്ചു. പ്രവാസികള്‍ക്കുള്ള വൈദ്യ പരിശോധന സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അംഗീകാരം നല്‍കി. വിദേശ തൊഴിലാളികളുടെ വൈദ്യ പരിശോധന വേഗത്തിലാക്കാനും അതുവഴി തൊഴിലുടമകള്‍ക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കുന്നതിനുമാണ് തീരുമാനം. ഇതിനായി രണ്ട് തരത്തിലുള്ള സേവനങ്ങള്‍ ആവിഷ്​കരിക്കും. ചതുര്‍രാഷ്​ട്രങ്ങളിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗ തീരുമാനങ്ങളെ കാബിനറ്റ് സ്വാഗതം ചെയ്തു. അറബ് സഖ്യസേന രാഷ്​ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെയും സൈനിക മേധാവികളുടെയും യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളെയും സ്വാഗതം ചെയ്തു. കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ സ്വാഗതം ചെയ്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvisiting visa
News Summary - visiting visa-bahrain-gulf news
Next Story