സന്ദർശന വിസ വർക്കിങ് വിസയാക്കൽ ഫീസ് 250 ദിനാറായി ഉയർത്താനൊരുങ്ങി ബഹ്റൈൻ
text_fieldsമനാമ: രാജ്യത്ത് സന്ദർശന വിസകൾ വർക്കിങ് വിസകളിലേക്കോ ആശ്രതി വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറിൽ നിന്ന് 250 ദിനാറായി വർധിപ്പിക്കുമെന്ന് ദേശീയ പാസ്പോർട്ട് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ). കൂടാതെ, സ്പോൺസറില്ലാതെ വിസിറ്റ് വിസകൾ വർക്കിങ് വിസയിലേക്കോ ആശ്രിത വിസകളിലേക്കോ മാറ്റുന്നത് നിർത്തലാക്കിയതായും എൻ.പി.ആർ.എ അറിയിച്ചു.
വിസിറ്റ് വിസകൾ വർക്കിങ്, ആശ്രിത വിസകളിലേക്ക് മാറ്റുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നിർദേശ പ്രകാരം എൻ.പി.ആർ.എ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും വിസിറ്റ് വിസ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ നടത്തുമെന്നും ശൈഖ് ഹിഷാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

