നിരാലംബരുടെ കണ്ണീരൊപ്പുകയാണ് ‘വിഷന്‍ 2026’ ലക്ഷ്യമിടുന്നത് –ടി. ആരിഫലി
text_fieldsമനാമ: സ്വപ്‌നങ്ങള്‍ പോലും നിഷേധിക്കപ്പെട്ട നിരവധി ഇന്ത്യന്‍ ഗ്രാമങ്ങളിലെ മനുഷ്യരുടെ ജീവിതത്തില്‍ പ്രതീക്ഷകൾ യഥാർഥ്യമാക്കുകയാണ് ‘വിഷന്‍ 2026’ എന്നപദ്ധതിയിലൂടെ ഹ്യുമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയ്യുന്നതെന്ന് ചെയർമാനായ ടി. ആരിഫലി പറഞ്ഞു. ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഗള്‍ഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു. രാജ്യത്തിെൻറ വികസനവും സാമൂഹിക വളര്‍ച്ചയും അഭിമാനകരമായിത്തീരുന്നത്, എല്ലാ ജനവിഭാഗങ്ങള്‍ക്കും വികസനം വിവേചനരഹിതമായി ലഭിക്കുമ്പോഴാണ്.
ആ വഴിക്കുള്ള സര്‍ക്കാറിതര മേഖലയിലെ സമകാലിക ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ സാമുഹിക ശാക്തീകരണ സംരംഭമാണ് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനെന്ന് ടി. ആരിഫലി വ്യക്തമാക്കി. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഹ്യൂമണ്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്), സഹൂലത് മൈക്രോ ഫൈനാന്‍സ് സൊസൈറ്റി, മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എ.പി.സി.ആര്‍)എന്നി എന്നീ എന്‍.ജി.ഒകളുമായി ചേര്‍ന്നാണ് ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വിവിധ സംരംഭങ്ങള്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹി ആസ്ഥാനമായി 2006 ല്‍ രൂപീകരിക്കപ്പെട്ട ഹ്യൂമണ്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ആദ്യഘട്ടത്തില്‍ 10 വര്‍ഷത്തെ പദ്ധതികളാണ് ‘വിഷന്‍ 2016’ എന്ന പേരില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഡോ.അബ്ദുല്‍ ഹഖ് അന്‍സാരി, ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് പ്രൊഫ. കെ.എ സിദ്ദീഖ് ഹസന്‍, സയ്യിദ് ഹാമിദ് തുടങ്ങിയവരാണ്, പല മഹദ് വ്യക്തിത്വങ്ങളുടെയും സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ് ഈ മഹാസംരംഭത്തിന് തുടക്കം കുറിച്ചതും ദീര്‍ഘകാലം മുന്നില്‍ നിന്ന് നയിച്ചതും.ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളെക്കുറിച്ച് വിശദമായ പഠനത്തിനു ശേഷം തയാറാക്കിയ ‘വിഷന്‍ 2016 ’പദ്ധതി പ്രധാനമായും രണ്ട് സ്വഭാവത്തിലുള്ളതാണെന്ന് അദ്ദേഹം വിശദമാക്കി.
ഒന്ന് ദീര്‍ഘകാലാധിഷ്ഠിധ പുനര്‍ നിര്‍മാണ പദ്ധതികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹോസ്പിറ്റലുകള്‍, മൈക്രോ ഫൈനാന്‍സ് -തൊഴില്‍ സംരംഭങ്ങള്‍, പാര്‍പ്പിടങ്ങള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.സ്‌കൂള്‍ കിറ്റ്, കമ്പിളി വിതരണം, പ്രകൃതി ദുരന്തങ്ങളിലെ സഹായം, ഇഫ്താര്‍ കിറ്റ് തുടങ്ങി ഹൃസ്വകാല പദ്ധതികളും നടപ്പാക്കുന്നുണ്ട്. പിന്നോക്കം നില്‍ക്കുന്ന പ്രശേദങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഫൗണ്ടേഷെൻറ പ്രവര്‍ത്തനങ്ങള്‍ അവിടങ്ങളിലെ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയും വികസനാനുഭവങ്ങളും നല്‍കിയാണ് ആദ്യഘട്ടം (വിഷന്‍ 2016) പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
