‘വിഷൻ യൂത്ത്’ പ്രതിമാസ പഠന ക്ലാസിന് തുടക്കം
text_fields‘വിഷൻ യൂത്ത്’ പ്രതിമാസ പഠന ക്ലാസ്
മനാമ: അൽ ഫുർഖാൻ യുവജന വിഭാഗമായ വിഷൻ യൂത്ത് പ്രതിമാസ പഠന ക്ലാസിനു തുടക്കം കുറിച്ചു. അൽഫുർഖാൻ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘മരണം എത്തുന്നതിന് മുമ്പ്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മി ബഷീർ മാതോട്ടം സംസാരിച്ചു.
ജീവിതത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, മരണമെത്തുന്നതിന് മുമ്പേ ചെയ്ത് തീർക്കേണ്ടുന്ന സുപ്രധാന കാര്യങ്ങൾ, ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും പ്രാധാന്യം, അറിഞ്ഞും അറിയാതെയുമുള്ള സംസാരം മറ്റുള്ളവരുടെ മനസ്സിനെ എങ്ങനെ വേദനിപ്പിക്കുന്നു, അതു നമ്മുടെ സത്പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നു, പരദൂഷണം അതു നമ്മുടെ പാരത്രിക ജീവിതത്തിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകൾ തുടങ്ങിയവ ചർച്ച ചെയ്യപ്പെട്ടു.
കൂടാതെ, നല്ല മരണത്തിന്റ ലക്ഷണങ്ങൾ വളരെ വിശദമായിതന്നെ ഉദ്ബോധിപ്പിച്ചു. എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച രാത്രി അദിലിയ ഫുർഖാൻ സെന്റർ ഹാളിൽ പ്രമുഖ പ്രഭാഷകരുടെ ക്ലാസുകൾ തുടർന്നും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടി മൂസാ സുല്ലമി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ബാസിത് സ്വാഗതവും നസീഫ് ടി.പി. നന്ദിയും പറഞ്ഞു.നവാഫ് ടി.പി, ഷാനിദ് വയനാട്, ഫവാസ് സാലിഹ്, മുസ്ഫിർ മൂസ, മുബാറക് വി.കെ, അനൂപ് തിരൂർ, ഫാറൂഖ് മാട്ടൂൽ, ഹിഷാം കെ. ഹമദ്, ഇല്യാസ് കക്കയം, സമീൽ യുസുഫ്, മുഹമ്മദ് മുജീബ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളെ ബന്ധപ്പെടാം. ഫോൺ: 33102646, 38092855.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

