വിഷൻ സഫാ ഒപ്റ്റിക്സ് പ്രവർത്തനമാരംഭിച്ചു
text_fieldsവിഷൻ സഫാ ഒപ്റ്റിക്സ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മനാമ: വിഷൻ സഫാ ഒപ്റ്റിക്സ് പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ഫഖ്റുദ്ദീൻ കോയ തങ്ങൾ നിർവഹിച്ചു. മനാമ ബസ് ടെർമിനലിന് സമീപം മസാലി റസ്റ്റാറന്റിന് എതിർവശത്തായി അവാൽ ബിൽഡിങ്ങിലാണ് വിഷൻ ഒപ്റ്റിക്സ് പ്രവർത്തിക്കുന്നത്. മിതമായ നിരക്കിൽ പ്രശസ്ത ബ്രാൻഡുകളുടെ ലെൻസുകളും കണ്ണടകളും സൺഗ്ലാസുകളും ലഭ്യമാണ്.
ആധുനിക സംവിധാനങ്ങളോടെ പരിചയ സമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സഹായത്താൽ കാഴ്ച് പരിശോധനയും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ സി.ഇ.ഒ ഹബീബ് റഹ്മാൻ, മുഹമ്മദ്കുട്ടി (ദമ്മാം), ഷബീർ അലി തുടങ്ങി ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

