വിശ്വകല സാംസ്കാരികവേദി പൊന്നോണം 2024
text_fieldsവിശ്വകല സംസ്കാരികവേദി ഓണാഘോഷത്തിൽനിന്ന്
മനാമ: വിശ്വകല സാംസ്കാരികവേദി ഈ വർഷത്തെ ഓണാഘോഷം പൊന്നോണം2024 മനാമ കന്നഡ സംഘ ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു . പ്രസിഡന്റ് സി .എസ്. സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ത്രിവിക്രമൻ പടിയത്ത് സ്വാഗതം ആശംസിച്ചു.
മുഖ്യാതിഥി സോപാനം വാദ്യകലാ സംഘം ഡയറക്ടർ സന്തോഷ് കൈലാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ മുഖ്യാതിഥിയെയും, വിശ്വകല പ്രസംഗകളരിക്ക് നേതൃത്വം നൽകിയ രവി മാരാത്തിനെയും ആദരിച്ചു.
പൊന്നോണം 2024 ന്റെ മുഖ്യ സ്പോൺസറായ ബി.എഫ്.സി യുടെ ഇന്ത്യൻ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ആനന്ദ് നായർ, സപ്പോർട്ടിങ് സ്പോൺസർമാരായ ദിനേശ് ദേവിജി ജ്വല്ലേഴ്സ് എം.ഡി. ഹർഷ് രാത്തോട്, ഓൾ കെയർ പെറ്റ് ക്ലിനിക് എം.ഡി. രാജേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഡോ.ഫൈസൽ (ഇന്ത്യൻ സ്കൂൾ വൈസ് ചെയർ.),ഡോ: ബാബു രാമചന്ദ്രൻ, പങ്കജ് നല്ലൂർ, അനീഷ് ശ്രീധരൻ ( ഐ.സി.ആർ.എഫ്), പ്രദീപ് പുറവങ്കര, ബിനു മണ്ണിൽ, മിജോഷ് മൊറാഴ (പ്രതിഭ), ഗഫൂർ ഉണ്ണിക്കുളം, ബോബി പാറയിൽ, രാജു കല്ലുംപുറം, ബിനു കുന്നന്താനം(ഒ.ഐ.സി.സി), സിജു പുന്നവേലി (കോട്ടയം പ്രവാസി ഫോറം), ബാബു മാഹി (സാംസ), കൃഷ്ണകുമാർ(എസ്. എൻ.സി.എസ്), അജേഷ് പാലക്കാട്( മോക്ഷ ജ്വല്ലറി), ഇ.വി.രാജീവൻ, മുഹമ്മദ് സൈദ് എന്നിവർ സന്നിഹിതരായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും, വിശ്വകല കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കേരളത്തിൽ അന്ന്യംനിന്നുപോയ കാക്കരശി നാടകവും അരങ്ങേറി.
പ്രോഗ്രാം കൺവീനർ രാജൻ എം.എസ് , അസി. ഗോകുൽ പുരുഷോത്തമൻ, പ്രോഗ്രാം കോഓഡിനേറ്റർ അശോക് ശ്രീശൈലം, പ്രോഗ്രാം ഡയറക്ടർ മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് മണികണ്ഠൻ കുന്നത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

