വിശ്വകല ഓണാഘോഷം ഒക്ടോബർ നാലിന്
text_fieldsമനാമ: വിശ്വകല സാംസ്കാരിക വേദിയുടെ ഈ വർഷത്തെ ഓണാഘോഷം ‘പൊന്നോണം 2024’ ഒക്ടോബർ നാലിന് മനാമ കന്നട സംഘ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈവിധ്യമാർന്ന കലാപരിപാടികളോടും വിഭവസമൃദ്ധമായ ഓണസദ്യയോടുമൊപ്പം നടക്കുന്ന അതിവിപുലമായ ആഘോഷ പരിപാടികളിൽ, സോപാനം വാദ്യകല സംഘം ഡയറക്ടർ സന്തോഷ് കൈലാസ് മുഖ്യാതിഥി ആയിരിക്കുമെന്ന് പ്രസിഡന്റ് സി.എസ്. സുരേഷ്, ജനറൽ സെക്രട്ടറി ത്രിവിക്രമൻ പടിയത്ത്, പ്രോഗ്രാം കൺവീനർ എം.എസ്. രാജൻ എന്നിവർ അറിയിച്ചു.
വിവിധ സാമൂഹിക സാംസ്കാരിക സംഘടന പ്രവർത്തകരും പങ്കെടുക്കുമെന്നും, പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

