Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്

text_fields
bookmark_border
വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
cancel

മനാമ: ബഹ്‌റൈൻ വിശ്വകല സാംസ്കാരിക വേദിയുടെ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും, മറ്റുഭാരവാഹികളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സംഘടനയുടെ കലാ, സാഹിത്യ, കായിക, പരമ്പരാഗത, വനിതാ, കുട്ടികളുടെ വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 26-ന് വൈകിട്ട് 6.30ന് മനാമയിലെ കർണാടക സോഷ്യൽ ക്ലബ് ഹാളിൽവെച്ച് സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികൾ: രാജൻ എം.എസ് (പ്രസിഡന്റ്), ഷൈജിത്ത് ടി.ഒ (വൈസ് പ്രസിഡന്റ്), മണികണ്ഠൻ കുന്നത്ത് (ജനറൽ സെക്രട്ടറി), അനീഷ് എ.എൻ, സുനീഷ് ഊരങ്ങാട് ( അസിസ്റ്റന്റ് സെക്രട്ടറിമാർ). ഉണ്ണികൃഷ്ണൻ പി.കെ (ട്രഷറര്‍), മുരളി കൃഷ്ണൻ (അസിസ്റ്റന്റ് ട്രഷറർ), ഷനോദ് വി.കെ (മെമ്പർഷിപ്പ് സെക്രട്ടറി), ശിവകുമാർ എം.വി (കലാവിഭാഗം സെക്രട്ടറി), ഹരികുമാർ കിടങ്ങൂർ (സാഹിത്യവിഭാഗം സെക്രട്ടറി), ബിനു പി.ആർ (പരമ്പരാഗത വിഭാഗം സെക്രട്ടറി), പ്രനു വി.കെ (കായികവിഭാഗം സെക്രട്ടറി), മണികണ്ഠൻ (ചീഫ് കോ-ഓർഡിനേറ്റർ), ശിവദാസൻ പി.ആർ, ദീപു എം.കെ, ഗോകുൽ പുരുഷോത്തമൻ (കോർകമ്മിറ്റി അംഗങ്ങൾ), അശോക് ശ്രീശൈലം ( ഇന്റേർണൽ ഓഡിറ്റർ), സിന്ധു മനോജ് (വനിതാ വിഭാഗം കൺവീനർ), അർജുൻ കൃഷ്ണ (കുട്ടികളുടെ വിഭാഗം കൺവീനർ), പി.കെ വിജയൻ (ചാരിറ്റി വിഭാഗം കൺവീനർ).

2003ൽ പവിഴദ്വീപിൽ രൂപീകൃതമായ സംഘടനയുടെ കലാ, സാംസ്കാരിക, സാഹിത്യ, കായിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായും ജനപങ്കാളിത്തത്തോടെയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishwakala gets new leadership; inauguration on June 26th
Next Story