ലുലു ഹൈപർ മാർക്കറ്റിൽ വിഷുക്കൈനീട്ടം ഓഫർ
text_fields‘വിഷുക്കൈനീട്ടം’ ഓഫറിന്റെ ഭാഗമായി ഒരുക്കിയ ലുലു ഹൈപർ മാർക്കറ്റ് കവാടം
മനാമ: സമൃദ്ധിയുടെ സന്ദേശവുമായി എത്തുന്ന വിഷുവിനെ വരവേൽക്കാൻ ലുലു ഹൈപർ മാർക്കറ്റ് ഒരുങ്ങി. വിഷുക്കൈനീട്ടം എന്നപേരിൽ വമ്പൻ ഓഫറുകളാണ് ലുലു ഉപഭോക്താക്കൾക്കായി സമർപ്പിക്കുന്നത്.
ഏപ്രിൽ 15വരെ നീണ്ടുനിൽക്കുന്ന ഓഫർ കാലയളവിൽ വിഷു വിഭവങ്ങൾ ആകർഷകമായ വിലക്കുറവിൽ ലുലു ഹൈപർ മാർക്കറ്റിന്റെ എല്ലാ ശാഖകളിൽനിന്നും ലഭിക്കും. നേന്ത്രക്കായ, തേങ്ങ, വിവിധയിനം പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവക്ക് വിഷുക്കാലയളവിൽ വൻ വിലക്കുറവാണ് നൽകുന്നത്. കണിവെള്ളരി അടക്കം വിഷുവിനു വേണ്ടുന്ന പച്ചക്കറികളെല്ലാം എത്തിയിട്ടുണ്ട്. ഉപ്പേരി, അട, പായസക്കൂട്ട് അടക്കം വിഭവങ്ങൾക്ക് വിഷുക്കാല പ്രത്യേക നിരക്കാണ് ഇൗടാക്കുന്നത്. മട്ട അരി, വെളിച്ചെണ്ണ, വിവിധയിനം അച്ചാറുകൾ എന്നിവക്കെല്ലാം പ്രത്യേക ഓഫറുകളുണ്ട്. ഏതൊരാൾക്കും എളുപ്പം തയാറാക്കാൻ പറ്റുന്ന റെഡിമെയ്ഡ് പായസക്കിറ്റുകളാണ് മറ്റൊരു പ്രത്യേകത.
പ്രഷർ കുക്കറുകൾ, പാനുകൾ അടക്കം ഗൃഹോപകരണങ്ങളും വിലക്കുറവിൽ വാങ്ങാനുള്ള അവസരമാണിത്. മലയാളി മനസ്സുകളെ ആകർഷിക്കുന്ന രീതിയിലുള്ള വസ്ത്രവൈവിധ്യത്തിന്റെ പുതിയ സ്റ്റോക്കാണ് സജ്ജമാക്കിയിരിക്കുന്നത്.
20 ദീനാറിന്റെ പർച്ചേസിന് പത്തു ദീനാറിന്റെ ഷോപ്പിങ് വൗച്ചർ അപ്പോൾതന്നെ ലഭിക്കും. 20 ലധികം വിഭവങ്ങൾ അടങ്ങുന്ന വിഷുസദ്യ 2.450 ദീനാറിന് എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ലഭിക്കും. ബുക്കിങ്ങിന് അതാത് ഔട്ട്ലെറ്റുകളെ സമീപിക്കുക. 14വരെ ബുക്കിങ് സ്വീകരിക്കും. 15ന് രാവിലെ 11 മുതൽ രണ്ടുവരെയാണ് പാഴ്സൽ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

