Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിഷുവിനെ വരവേൽക്കാൻ ലുലുവിൽ ‘വിഷുച്ചന്ത’

text_fields
bookmark_border
വൻ ഓഫറുകളുമായി പായസം-അച്ചാർ മേളകൾ വരെ
വിഷുവിനെ വരവേൽക്കാൻ ലുലുവിൽ ‘വിഷുച്ചന്ത’
cancel

മനാമ: പ്രവാസി മലയാളികളുടെ വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ലുലു ഹൈപ്പർമാർക്കറ്റിൽ സമൃദ്ധമായ ‘വിഷുച്ചന്ത’ ആരംഭിച്ചു. ഏപ്രിൽ 12, 13, 14 തീയതികളിലായി നടക്കുന്ന ചന്തയിൽ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാട്ടിലെ വിഷു ആഘോഷങ്ങളുടെ തനതായ ശൈലിയിൽ പ്രവാസ ലോകത്തും ആഘോഷം പ്രൗഢമാക്കാം എന്നതാണ് വിഷുചന്തയുടെ പ്രധാന പ്രത്യേകത. വിഷുക്കണി ഒരുക്കാൻ ആവശ്യമായ കണിക്കൊന്നകൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മൺചട്ടിയുൾപ്പെടെയുള്ള പാത്രങ്ങൾ എന്നിവയെല്ലാം ആകർഷകമായ ഓഫറുകളോടെയാണ് ചന്ത ഒരുക്കിയിരിക്കുന്നത്. മൺപാത്രങ്ങൾ വാങ്ങുന്നവർക്ക് 15% ഫ്ലാറ്റ് ഡിസ്‌കൗണ്ട് ഏപ്രിൽ 15 വരെ ലഭ്യമാണ്.

കൂടാതെ ഏപ്രിൽ 15ന് 22ലധികം വിഭവങ്ങളുമായി സമൃദ്ദമായ വിഷു സദ്യയും ലുലു ഒരുക്കിയിട്ടുണ്ട്. സദ്യക്കായി നിലവിൽ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. 14ന് വൈകിട്ട് 6 വരെ ബുക്കിങ് സ്വീകരിക്കുന്നതാണ്. ചന്തയുടെ മറ്റ് പ്രധാന ആകർഷണങ്ങൾ അച്ചാർ- പായസം മേളകളാണ്. ഏപ്രിൽ 9 മുതൽ ആരംഭിച്ച അച്ചാർ മേള 18 വരെ തുടരും. തനി നാടൻ രുചിയിലാണ് വിവധ തരം അച്ചാറുകളുടെ കമനീയ ശേഖരം ലുലു ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 10 ന് ആരംഭിച്ച പായസം മേള 15 വരെ തുടരും. പായസ പ്രേമികൾക്ക് ഇതൊരു ധന്യമുഹൂർത്തമാണ്. കൂടാതെ, 20 ദിനാറിന് പർച്ചേസ് ചെയ്യുന്നവർക്ക് 15 ദിനാർ മാത്രം നൽകിയാൽ മതിയാകുന്ന പ്രത്യേക ഓഫറും ലുലു നൽകുന്നുണ്ട്. മിക്ക ഓഫറുകളും ഏപ്രിൽ 15 വരെ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Vishuchanda' at Lulu
Next Story