Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിഷാദരോഗം...

വിഷാദരോഗം ബാധിച്ചിട്ടില്ലെന്ന്​ ഒാരോ വ്യക്തിയും സ്വയം ഉറപ്പാക്കണം ^ഡോ. മായ സൂസൻ ജേക്കബ്​

text_fields
bookmark_border
വിഷാദരോഗം ബാധിച്ചിട്ടില്ലെന്ന്​ ഒാരോ വ്യക്തിയും സ്വയം ഉറപ്പാക്കണം ^ഡോ. മായ സൂസൻ ജേക്കബ്​
cancel

മനാമ: മാനസിക സമ്മർദ്ദങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റപ്പെടലുകളുടെയും നടുവിൽ ജീവിക്കുന്നവരാണ്​ ഇന്നത്തെ ഭൂരിഭാഗം വ്യക്തികളും. അതിനാൽ സ്വന്തം മനസിനെ വിഷാദ രോഗം ബാധിച്ചിട്ടില്ല എന്ന്​ ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന്​ മനോ​േരാഗ വിദഗ്​ധ ഡോ. മായ സൂസൻ ജേക്കബ്​ പറഞ്ഞു. ബഹ്​റൈനിൽ ഹ്രസ്വ സന്ദർശനത്തിന്​ എത്തിയ അവർ ‘ഗൾഫ്​ മാധ്യമ’ത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. വിഷാദ രോഗം പിടിപെടുന്നവരുടെ എണ്ണം ഇന്ന്​ വളരെ കൂടുതലാണ്​. ജീവിതത്തിലും തൊഴിലിടങ്ങളിലും ഒരാൾ പരാജയപ്പെടുന്നതിന്​ വിഷാദ രോ
ഗം കാരണമാകുന്നുണ്ട്​. ഇത്തരം പ്രശ്​നങ്ങൾ കാലക്രമത്തിൽ ആത്​മഹത്യയിലേക്ക്​ തള്ളിവിടുമെന്നും അവർ ചൂണ്ടിക്കാട്ടി. വിഷാദ രോഗം എന്നത്​ മനോ​രോഗ ചികിത്​സയിലെ ഒരു ജലദോഷമായാണ്​ അറിയപ്പെടുന്നത്​.

എന്നാൽ സാധാരണ കുറച്ചുദിവസത്തെ വിശ്രമം കൊണ്ട്​ മാറില്ല എന്നതാണ്​ ഗൗരവം വർധിപ്പിക്കുന്നത്​. ആർക്കും വരാവുന്നതാണത്​. ചികിത്​സിക്കാത്തപക്ഷം ആത്​മഹത്യയിലേക്ക്​ നയിക്കപ്പെടും. സദാദു:ഖം, അകാരണമായ ക്ഷീണം,മുഖത്ത്​ തെളിഞ്ഞുനിൽക്കുന്ന നിരാശ, ഉറക്കകുറവ്​, വിശപ്പില്ലായ്​മ, ആത്​മഹത്യ പ്രവണത എന്നിവയാണ്​ വിഷാദരോഗത്തി​​​​െൻറ ലക്ഷണങ്ങളെന്നും ഡോ.മായ ചൂണ്ടിക്കാട്ടി. ബഹ്​റൈനിൽ മലയാളി സമൂഹത്തിനുള്ളിൽ ആത്​മഹത്യ നിരക്ക്​ വർധിച്ചു എന്ന വാർത്തകൾ സൂചിപ്പിക്കുന്നത്​ വിഷാദരോഗം കൂടി വരുന്നു എന്നതാണ്​. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം മാനസിക​ാരോഗ്യ വിദഗ്​ധനെ സമീപിക്കുകയാണ്​ വേണ്ടത്​. അതിന്​ യാതൊരു മടിയും കാണിക്കേണ്ടതില്ല.

മനസിനുണ്ടാകുന്ന മുറിവുകൾ മറ്റൊരു ആളോട്​ തുറന്ന്​ പറയുന്നു എന്ന്​ കണക്കാക്കിയാൽ മതിയെന്നും ഡോ.മായ പറയുന്നു. പ്രവാസികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥലങ്ങളാണ്​ തൊഴിലിടങ്ങൾ. സ്ഥാപനമോ വ്യാപാരമോ എന്തുമാക​െട്ട നമ്മുടെ കഴിവും സംഭാവനയും കൂടുതലായി ആവശ്യമുള്ള സ്ഥലമാണത്​. അവിടെ ഒരാളുടെ ഭാഗത്തുനിന്നുള്ള വീഴ്​ചകൾ സ്ഥാപനത്തിനെ ബാധിക്കും എന്നതിനാൽ ചെയ്യുന്ന ജോലിയിൽ കൃത്യതയും ജാഗ്രതയും ആവശ്യമാണ്​. സാമ്പത്തികമായും സാമൂഹികപരമായും ഒരു വ്യക്തി സ്വതന്ത്രനാകുന്നത്​ അയ്യാൾ സ്വന്തമായി തൊഴിൽ നേടുകയും വരുമാനം നേടു​േമ്പാഴുമായിരിക്കും. എന്നാൽ ഇന്ന്​ പലരും തൊഴിൽ നേടികഴിഞ്ഞശേഷം തൊഴിലിടത്തിലുണ്ടാകുന്ന പ്രശ്​നങ്ങളിൽപ്പെട്ട്​ മാനസിക പ്രയാസം അനുഭവിക്കുന്ന സ്ഥിതിയുള്ളതായും ഡോ.മായ പറയുന്നു. തൊഴിലിടങ്ങളിലെ വിവിധ പ്രശ്​നങ്ങൾ പല രാജ്യങ്ങളിലും മനോസംഘർഷങ്ങൾക്കും ആത്​മഹത്യകളിലേക്കും നയിക്കപ്പെടുന്നുണ്ട്​. പ്രധാനമായും വിഷാദ രോഗം ബാധിക്കുന്നത്​ പാരമ്പര്യമായ പശ്​ചാത്തലം ഉള്ളവർക്കും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിലുമാണ്​. വികാരങ്ങൾ അമിതമായി ഉത്​പ്പാദിക്കപ്പെടുന്നവരിലും വിഷാദരോഗം ഉണ്ടാകും.

ദേഷ്യം, സ്​നേഹം, ആരോടെങ്കിലുമുള്ള വിശ്വാസം എന്നിവ അധികമായി ഉണ്ടാകുന്ന കൃത്യമായി നിര്‍ണ്ണയിക്കാനാവാത്ത വ്യക്തിത്വമുള്ളവരാണ്​. ഇവരിൽ മാനസിക പ്രശ്​നങ്ങളും ആത്​മഹത്യ പ്രവണതയും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്​. അമിതമായി ഇൻർനെറ്റ്​ ഉപഭോഗത്തിന്​ അടിപ്പെടുന്നവരിലും ആത്​മഹത്യപ്രവണത കാണുന്നുണ്ടെന്നും ഡോക്​ടർ മായ പറഞ്ഞു. അമിതമായി സ്​നേഹ പരിലാളനകൾ ലഭിക്കുന്ന കുട്ടികൾ പെ​െട്ടന്ന്​ ശാസിക്കപ്പെടു​േമ്പാൾ അവരുടെ മാനസിക നിലയിൽ വിത്യാസങ്ങൾ ഉണ്ടാകാറുണ്ട്​. മാതാപിതാക്കളുടെ കാര്യക്ഷമമായ പരിഗണന കിട്ടാതെ വളരുന്ന കുട്ടികളിലും വിഷാദ
രോഗവും ആത്​മഹത്യ പ്രവണതകളും ഉണ്ടാകാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - vishadarogam bhadichittillenn-bahrain-bahrain news
Next Story