Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2026 9:42 AM IST Updated On
date_range 28 March 2026 9:42 AM ISTവി.ഐ.പി വാഹന നമ്പറുകൾ വീണ്ടും ലേലത്തിന്; ‘69’ സീരീസിലെ അപൂർവ നമ്പറുകൾ സ്വന്തമാക്കാൻ അവസരം
text_fieldsbookmark_border
മനാമ: ബഹ്‌റൈനിലെ പ്രമുഖ ലേലക്കമ്പനിയായ 'മസാദ്', വാഹനങ്ങൾക്കും ബൈക്കുകൾക്കും വേണ്ടിയുള്ള ആകർഷകമായ ഡിജിറ്റൽ നമ്പറുകളുടെ പുതിയ ശേഖരം ലേലത്തിന് വെക്കുന്നു. ഏറ്റവും പുതിയ '69' സീരീസിലുള്ള നമ്പറുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.699999, 699996, 696969 തുടങ്ങിയ ഫാൻസി നമ്പറുകളാണ് ലേലത്തിൽ കാറുകൾക്കായി മാറ്റിവെച്ചത്. ട്രക്കുകൾ/പ്രത്യേക വാഹനങ്ങൾ എന്നിവക്ക് 111111, 110000 എന്ന നമ്പറുകളും മോട്ടോർ സൈക്കിളുകൾ 44444, 44000 എന്ന നമ്പറുകളും ലേലത്തിലുണ്ട്.
ഈ നമ്പറുകൾ സ്വന്തമാക്കാൻ താല്പര്യമുള്ളവർക്ക് 'മസാദ്' ആപ്പ് വഴി ബിഡ്ഡിംഗിൽ പങ്കുചേരാവുന്നതാണ്. ലേലം അവസാനിക്കുന്നത് മാർച്ച് 31 ചൊവ്വാഴ്ച നടത്തുന്ന പ്രത്യേക വെർച്വൽ ഇവന്റിലൂടെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

