പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബു എത്തി, ഹോപ്പിന്റെ പത്താം വാർഷികാഘോഷം ഇന്ന്
text_fieldsപ്രശസ്ത വയലിനിസ്റ്റ് അപർണ ബാബുവിനെ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ഹോപ് ബഹ്റൈൻ പത്താം വാർഷികാഘോഷം ഇന്ന് ഇന്ത്യൻ ക്ലബിൽ നടക്കും. പരിപാടിയൽ പങ്കെടുക്കാനെത്തിയ പ്രശസ്ത വയലിനിസ്റ്റ് അപർണ ബാബുവിനെ ഹോപ്പിന്റെ ഭാരവാഹികൾ അപർണ ബാബുവിനെ എയർപോർട്ടിൽ സ്വീകരിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയും ചന്ദ്രൻ തിക്കോടിയും ഈ പ്രോഗ്രാമിന്റെ ഭാഗമായി ബഹ്റൈനിൽ എത്തിയിട്ടുണ്ട്. വൈകീട്ട് ഏഴിനാണ് പ്രോഗ്രാം.
പരിപാടിയുടെ ഭാഗമായി അപർണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റു കലാപരിപാടികളും അരങ്ങേറും. സുബി ഹോംസ് ഇവന്റ്സിന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.വാർഷികത്തോട് അനുബന്ധിച്ച് ഹോപ്പിന്റെ 10 വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. ഹോപ്പിന്റെ പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഷിബു പത്തനംതിട്ടയും, സെക്രട്ടറി ജയേഷ് കുറുപ്പും ഏവരെയും ഈ പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

