Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാ​മ​സ​വി​സ നി​യ​മം...

താ​മ​സ​വി​സ നി​യ​മം ലം​ഘി​ച്ച ഏ​താ​നും പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
താ​മ​സ​വി​സ നി​യ​മം ലം​ഘി​ച്ച ഏ​താ​നും പേ​ർ പി​ടി​യി​ൽ
cancel

മ​നാ​മ: താ​മ​സ​വി​സ നി​യ​മം ലം​ഘി​ച്ച ഏ​താ​നും പേ​ർ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ പി​ടി​യി​ലാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റെ​സി​ഡ​ന്‍റ്​​സ്​ അ​ഫ​യേ​ഴ്​​സ്​ അ​തോ​റി​റ്റി, എ​ൽ.​എം.​ആ​ർ.​എ, കാ​പി​റ്റ​ൽ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ എ​ന്നി​വ​യു​ടെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തോ​ടെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ താ​മ​സ​വി​സ നി​യ​മം ലം​ഘി​ച്ച വി​ദേ​ശ പൗ​ര​ന്മാ​രെ പി​ടി​കൂ​ടി​യ​ത്. എ​ൽ.​എം.​ആ​ർ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ട​പ്പെ​ടു​ന്ന​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ ശേ​ഷം നാ​ട്ടി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ക്കു​മെ​ന്ന്​ എ​ൻ.​പി.​ആ​ർ അ​ഫ​യേ​ഴ്​​സ്​ അ​തോ​റി​റ്റി​യി​ലെ സെ​ർ​ച്ച്​ ആ​ൻ​ഡ്​​ ഫോ​ളോ അ​പ്​ ഡി​പ്പാ​ർ​ട്ട്​​​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ ത​ലാ​ൽ ന​ബീ​ൽ ത​ഖി വ്യ​ക്​​ത​മാ​ക്കി. താ​മ​സ​വി​സ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും അ​തു​വ​ഴി അ​ന​ധി​കൃ​ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ​യി​ലെ ലേ​ബ​ർ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഡ​യ​റ​ക്​​ട​ർ ഹ​മ​ദ്​ ഫൈ​സ​ൽ അ​ൽ മു​ല്ല വ്യ​ക്​​ത​മാ​ക്കി. തൊ​ഴി​ൽ​വി​പ​ണി​യി​ൽ സ്​​ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​ന്​ ഇ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്നും മു​മ്പ​​ത്തേ​ക്കാ​ൾ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaarrestedResidence Visa Act Violators
News Summary - Violators of the Residence Visa Act have been arrested
Next Story