നിയമലംഘനം; പരിശോധനകൾ ശക്തമാക്കി തംകീൻ
text_fieldsപരിശോധന നടത്തുന്ന അധികൃതർ
മനാമ: സഹായങ്ങൾ അർഹരായ ഗുണഭോക്താക്കൾക്കുതന്നെ എത്തുന്നെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ ശക്തമാക്കി തംകീൻ (ലേബർ ഫണ്ട്). ഈ വർഷം ആദ്യ പകുതിയിൽ തംകീൻ നടത്തിയ 6,000 ത്തിലധികം പരിശോധനകളിൽ നിരവധി നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. തൊഴിൽ പിന്തുണ, കരിയർ പ്രോഗ്രഷൻ, സംരംഭകത്വ പിന്തുണ എന്നിവയുൾപ്പെടെ വിവിധ തംകീനിന്റെ സഹായങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. നിയമലംഘനങ്ങൽക്കുപുറമെ പേരായ്മകൾ കണ്ടെത്താനും പരിശോധന ലക്ഷ്യമിടുന്നുണ്ട്. 6,200 പരിശോധനകളിൽ 25 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങൾ അവയുടെ തരം അനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. തംകീനിൽ നിലവിലുള്ള പിന്തുണകൾ, നിയന്ത്രണങ്ങൾ, നയങ്ങൾ എന്നിവ പോലുള്ള ഭരണപരമായ ലംഘനങ്ങൾ വിതരണക്കാരുമായും ഗുണഭോക്താക്കളുമായും ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള നിയന്ത്രണനിയമങ്ങൾ അനുസരിച്ചാണ് പരിഹരിക്കുന്നത്. വിതരണം ചെയ്ത ഫണ്ടുകൾ തിരിച്ചുപിടിക്കൽ, തംകീൻ പിന്തുണയിൽ നിന്നുള്ള താൽക്കാലിക സസ്പെൻഷൻ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള പിഴകൾ ഇതിൽ ഉൾപ്പെടുന്നു.
നിയമവിരുദ്ധമായ തൊഴിൽ അല്ലെങ്കിൽ വേതന കൃത്രിമം പോലുള്ള ക്രിമിനൽ നിയമലംഘനങ്ങൾ അധികാരികൾക്ക് കൈമാറുകയാണ്. തംകീനിന്റെ പിന്തുണ ലഭിക്കുന്നവർ അതിന്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും പൂർണമായി പാലിക്കേണ്ടതിന്റെ ആവശ്യകത തംകീൻ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ സന്ദർശനവേളകളിൽ ഇൻസ്പെക്ടർമാരുമായി സഹകരിക്കണമെന്നും കൃത്യമായ വിവരങ്ങളും രേഖകളും നൽകാനും ഗുണഭോക്താക്കളോട് അഭ്യർഥിച്ചു. സംശയാസ്പദമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ www.tamkeen.bh/whistleblowing-form/ എന്ന വെബ്സൈറ്റ് വഴിയോ 17383383 എന്ന ഹോട്ട്ലൈൻ നമ്പറിലൂടെയോ അല്ലെങ്കിൽ report@tamkeen.bh എന്ന ഇ-മെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

