നിയമ ലംഘനം: ബഹ്റൈനിൽ 106 പ്രവാസികളെ നാടുകടത്തി
text_fieldsമനാമ: ബഹ്റൈനിൽ അനധികൃത പ്രവാസി തൊഴിലാളികൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനകളിൽ പിടിയിലായ 106 പ്രവാസികളെ നാടുകടത്തി. ആഴ്ചകൾ തോറും എൽ.എം.ആർ.എ നടത്തിവരുന്ന പരിശോധനയിൽ പിടിയിലായ പ്രവാസികളെയാണ് നാടുകടത്തിയത്. കഴിഞ്ഞയാഴ്ചകളിൽ നടത്തിയ 1425 പരിശോധനകളിൽ 14 നിയമവിരുദ്ധ തൊഴിലാളികളെ എൽ.എം.ആർ.എ കണ്ടെത്തിയിരുന്നു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ സ്ഥാപനങ്ങളിൽ 1411 പരിശോധനസന്ദർശനങ്ങളാണ് നടത്തിയത്. ഇതിനുപുറമെ, നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ്, അതത് ഗവർണറേറ്റുകളിലെ പൊലീസ് ഡയറക്ടറേറ്റ്, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ച് 14 സംയുക്ത കാമ്പയിനുകളും നടത്തി. കഴിഞ്ഞവർഷം ജനുവരി മുതൽ ഇതുവരെ ആകെ 86,865 പരിശോധനസന്ദർശനങ്ങളും 1215 സംയുക്ത കാമ്പയിനുകളും എൽ.എം.ആർ.എ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഫലമായി 3,286 പേരെ കസ്റ്റെഡിയിലെടുക്കുകയും 10,188 നിയമവിരുദ്ധരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

