നിയമലംഘനം: എൻ.പി.ആർ.എ പരിശോധന നടത്തി
text_fieldsഅനധികൃത താമസക്കാരെ കണ്ടെത്താൻ എൻ.പി.ആർ.എ നടത്തുന്ന പരിശോധന
മനാമ: നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് പരിശോധന നടത്തി. കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. രാജ്യത്തെ മുഴുവൻ പ്രവാസി തൊഴിലാളികളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിയമം ലഘിച്ച ചിലരെ പരിശോധനയിൽ പിടികൂടിയതായി അധികൃതർ അറിയിച്ചു. ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചുവരുകയാണ്. നിയമവിരുദ്ധ നടപടികൾ ശ്രദ്ധയിൽപെട്ടാൽ 17077077 എന്ന നമ്പറിലോ info@npra.gov.bh എന്ന ഇ-മെയിൽ വഴിയോ എൻ.പി.ആർ.എ കാൾ സെന്ററിനെ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

