നിയമലംഘനം: അനധികൃത ടൂറിസം ഓഫിസ് അടച്ചുപൂട്ടി
text_fieldsമനാമ: ഇടപാടുകാരോടുള്ള കരാർ ബാധ്യതകൾ പാലിക്കാത്തതിനെത്തുടർന്ന്ഒരു ടൂറിസം ഓഫീസ് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അടച്ചുപൂട്ടി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അതോറിറ്റി ഈ നടപടി സ്വീകരിച്ചത്.
ടൂറിസം മേഖലയെ നിയന്ത്രിക്കുന്നതിനും, സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, അംഗീകൃത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ടൂറിസം സ്ഥാപനങ്ങൾ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. സേവനങ്ങളുടെ നിലവാരവും വിശ്വാസ്യതയും നിലനിർത്തുന്നതിലൂടെ ബഹ്‌റൈന്റെ ടൂറിസം മേഖലയുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, വരും ദിവസങ്ങളിലും ടൂറിസം സ്ഥാപനങ്ങളിൽ കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

