നിയമം ലംഘിച്ച പരസ്യ ബോർഡുകൾ നീക്കം ചെയ്തു
text_fieldsമനാമ: നിയമം ലംഘിച്ച 1138 പരസ്യ ബോർഡുകൾ കഴിഞ്ഞ അഞ്ച് മാസത്തിനിടെ നീക്കംചെയ്തതായി ഉത്തരമേഖല മുനിസിപ്പൽ ഡയറക്ടർ ലംയാഅ് അൽ ഫദാല വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ മുനിസിപ്പൽ പരിധിയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് നിയമത്തിന് വിധേയമായല്ലാതെ സ്ഥാപിച്ച ബോർഡുകൾ ഒഴിവാക്കിയത്.
ഇതിൽ 367 എണ്ണം സ്പോൺസേഡ് പരസ്യങ്ങളും 771 എണ്ണം അല്ലാത്തതുമായിരുന്നു. അനധികൃതമായി വിളക്കുകാലുകളിൽ ഒട്ടിച്ചതും സ്ഥാപിച്ചതുമായ പരസ്യങ്ങളും നീക്കംചെയ്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെയും വ്യക്തിപരവുമായ പരസ്യങ്ങളും കൂട്ടത്തിലുണ്ട്.
മുനിസിപ്പൽ നിയമങ്ങൾ പാലിച്ചും അംഗീകാരം വാങ്ങിയുമാവണം പരസ്യങ്ങൾ സ്ഥാപിക്കേണ്ടത്. ഇക്കാര്യത്തിൽ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.