Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിനോദ് കെ. ജേക്കബ്...

വിനോദ് കെ. ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
വിനോദ് കെ. ജേക്കബ് ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ
cancel

മനാമ: വിനോദ് കെ. ജേക്കബിനെ ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം.2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ് കെ ജേക്കബ് നിലവിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡപ്യൂട്ടി ഹൈകമീഷണറാണ്.

ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ അ​ദ്ദേഹം ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്.ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസം പൂർത്തിയാക്കി.നയതന്ത്രജ്ഞയായ നംഗ്യ സി. ഖാംപയാണ് ഭാര്യ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainIndian AmbassadorVinod K Jacob
News Summary - Vinod K. Jacob is the new Indian Ambassador to Bahrain
Next Story