വിനോദ് ഭാസ്കറിന്റെ വേർപാട്; അനുശോചനയോഗം നാളെ
text_fieldsമനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകനും സംസ്ഥാന പ്രസിഡന്റും പ്രമുഖ സാമൂഹികപ്രവർത്തകനുമായിരുന്ന വിനോദ് ഭാസ്കറിന്റെ അകാലനിര്യാണത്തിൽ ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ അനുശോചന യോഗം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാത്രി എട്ടിന് ബഹ്റൈൻ കേരളീയ സമാജത്തിലാണ് യോഗമെന്ന് ഭാരവാഹികൾ അറിയിച്ചു.കേരളത്തിലും ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും രക്തദാനരംഗത്തും മറ്റ് സേവനരംഗത്തും ഒട്ടേറെ പേർക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിനോദ് ഭാസ്കർ ബി.ഡി.കെയെ സ്ഥാപിച്ച് വളർത്തിയെടുത്തു.വേർപാടിൽ അനുശോചിക്കാൻ ബഹ്റൈൻ പ്രവാസി സമൂഹം ഒന്നിച്ചു നടത്തുന്ന യോഗത്തിൽ രക്ത ദാനത്തിൽ പങ്കാളികളാകുന്നവരും സംഘടനകളും സാമൂഹിക ജീവകരുണ്യ സാംസ്കാരിക രംഗത്തുള്ള മുഴുവൻ ആളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

