പരിശോധന ശക്തം; ഒരാഴ്ചക്കുള്ളിൽ 146 പ്രവാസികളെ നാടുകടത്തി
text_fieldsരാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും തൊഴിൽവിപണിയെയും ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുക
മനാമ: നിയമലംഘകരെ കണ്ടെത്താനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിവരുന്ന പരിശോധനകൾ ഊർജിതമായി തുടരുന്നു. 2026 ജനുവരി 25 മുതൽ 31 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ 1,549 പരിശോധനകളിൽ നിയമവിരുദ്ധമായി ജോലി ചെയ്ത 17 പേർ പിടിയിലായി. നേരത്തേ പിടിയിലായ 146 പേരെ നാടുകടത്തുകയും ചെയ്തു. 1,513 കടകളിലും സ്ഥാപനങ്ങളിലും നേരിട്ടും കൂടാതെ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് 36 സംയുക്ത പരിശോധനകളും നടത്തി. ആഭ്യന്തര മന്ത്രാലയം, വിവിധ പൊലീസ് ഡയറക്ടറേറ്റുകൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് സയൻസ്, വാണിജ്യ വ്യവസായ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ, ടൂറിസം അതോറിറ്റി എന്നിവർ സംയുക്തമായാണ് പരിശോധനകളിൽ പങ്കെടുത്തത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും തൊഴിൽവിപണിയെയും ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് എം.എം.ആർ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

