ജി.എസ്.എസ് വിദ്യാരംഭം 21ന്
text_fieldsമനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാരംഭത്തിന് വിജയദശമി ദിവസമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 5:00 മണി മുതൽ സൊസൈറ്റിയിലെ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ വച്ച് വ്യവസായ പ്രമുഖൻ കെ. ജി. ബാബുരാജൻ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകും.
ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ വെച്ച് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ നിർവഹിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബിനുരാജ് രാജൻ (3988 2437), ദേവദത്തൻ (3605 0062), രഞ്ജിത്ത് വാസപ്പൻ (3434 7514), ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

