ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വിദ്യാരംഭം
text_fieldsഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങുകൾക്ക് സംഗീത സംവിധായകൻ ശരത്ത് നേതൃത്വം നൽകുന്നു
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ വിദ്യാരംഭ ചടങ്ങുകൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ശരത്ത് നേതൃത്വം നൽകി. ഒട്ടേറെ കുൽടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ അക്ഷരങ്ങളുടെ അത്ഭുത ലോകത്തേക്ക് കടന്ന കുരുന്നുകളുടെ നാവിൽ ആദ്യക്ഷരവും പ്രായഭേദമെന്യേ കുരുന്നുകൾക്ക് സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകുകയുണ്ടായി. രാവിലെ 4.30 മുതൽ നടന്ന ചടങ്ങുകൾക്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

