‘വൈബ്സ് ഓഫ് ബഹ്റൈൻ’; ടിക്കറ്റ് വിൽപന തുടരുന്നു
text_fieldsസാമൂഹിക പ്രവർത്തകൻ സുബൈർ കണ്ണൂർ ‘ഗൾഫ് മാധ്യമം’ പ്രതിനിധികളിൽനിന്ന് ടിക്കറ്റ് ഏറ്റുവാങ്ങുന്നു
മനാമ: ‘ഗൾഫ് മാധ്യമ’വും മീഫ്രണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന വൈബ്സ് ഓഫ് ബഹ്റൈൻ സംഗീത നിശയുടെ ടിക്കറ്റ് വിൽപന തുടരുന്നു. കോർപറേറ്റ് വിഭാഗത്തിലെയടക്കം ടിക്കറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ബഷീർ അമ്പലായി ടിക്കറ്റ് ഏറ്റുവാങ്ങുന്നു - സേവി മാത്തുണ്ണി ഏറ്റുവാങ്ങുന്നു
ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരടക്കം ഇതിനോടകം ടിക്കറ്റെടുത്ത് പരിപാടിയുടെ ഭാഗമായിക്കഴിഞ്ഞു. വി.ഐ.പി, ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നി കാറ്റഗറിയിലാണ് ഇരിപ്പിടങ്ങളുള്ളത്. ടിക്കറ്റുകൾ പ്ലാറ്റിനം ലിസ്റ്റിൽ ഓൺലൈനായി വാങ്ങാവുന്നതാണ്. ഫിസിക്കൽ ടിക്കറ്റുകൾക്ക് 34619565 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

