വൈബ്സ് ഓഫ് ബഹ്റൈൻ; സംഗീതത്തേന്മഴ പൊഴിക്കാൻ താരങ്ങളെത്തിത്തുടങ്ങി
text_fieldsവൈബ്സ് ഓഫ് ബഹ്റൈനായെത്തിയ ഗായിക സിത്താരയെയും ഗായകൻ അഫ്സലിനെയും ഗൾഫ് മാധ്യമം പ്രതിനിധികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മനാമ: മുത്തും പവിഴവും വിളയുന്ന ബഹ്റൈന്റെ പുതുമണ്ണിൽ ശ്രുതിലയ സംഗീതത്തിന്റെ മാസ്മരികത്തേന്മഴ പൊഴിക്കാൻ താരങ്ങളെത്തിത്തുടങ്ങി. ഇനി ത്രില്ലടിപ്പിക്കുന്ന സംഗീത സായാഹ്നത്തിനായുള്ള മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ഗായിക സിത്താരയും അഫ്സലുമാണ് ആദ്യം പവിഴദ്വീപിന്റെ മണ്ണിലെത്തിയത്.
ഗൾഫ് മാധ്യമം അധികൃതരും പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളും ഊഷ്മള സ്വീകരണമാണ് ഇരുവർക്കും വിമാനത്താവളത്തിൽ നൽകിയത്. പിന്നീട് കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും പ്രിയപ്പെട്ട ഗായകൻ കൗഷികുമെത്തി. അതിനുപിന്നാലെ സ്റ്റാർ സിങ്ങർ താരങ്ങളും. ഒരുപിടി മനോഹര ഗാനങ്ങളുടെ ആരവരാവിനാണ് ബഹ്റൈൻ സാക്ഷിയാകാനൊരുങ്ങിയത്. ബലിപെരുന്നാളിന്റെ ആഘോഷത്തിന്റെ മാറ്റൊട്ടും കുറയാതെ ആസ്വാദകർക്കായി ഗൾഫ്മാധ്യമവും മീഫ്രണ്ടും സംയുക്തമായാണ് ഇത്തവണ ‘വൈബ്സ് ഓഫ് ബഹ്റൈൻ’ ഒരുക്കുന്നത്. ക്രൗൺ പ്ലാസയിലൊരുക്കിയ വിശാല ഇരിപ്പിടങ്ങൾ നിങ്ങളെ കാത്തിരിക്കയാണ്.
അൻവർ കണ്ണൂർ (ഗാലപ് കാർഗോ സർവിസ്) ‘വൈബ്സ് ഓഫ് ബഹ്റൈൻ’ പ്രോഗ്രാം ടിക്കറ്റ് ഗൾഫ് മാധ്യമം പ്രതിനിധിയിൽനിന്ന് സ്വീകരിക്കുന്നു
സ്റ്റാർ സിങ്ങർ സീസൺ ഒമ്പതിലെ ഫൈനലിസ്റ്റുകളായ അരവിന്ദ് ദിലീപ് നായർ, ബൽറാം, നന്ദ ജയദീപൻ, അനുശ്രീ അനിൽ കുമാർ എന്നിവരും അവതാരകനായി മലയാളികളുടെ പ്രിയപ്പെട്ട താരം മിഥുനും അനുകരണ കലയിൽ വേറിട്ട വൈഭവം തെളിയിച്ച അശ്വന്ത് അനിൽ കുമാറും പരിപാടിക്ക് മാറ്റുകൂട്ടാനെത്തുന്നുണ്ട്. നിങ്ങളുടെ ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കൂ. കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ platinumlist ലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

