നിറഞ്ഞുകവിഞ്ഞ് ഹാളും സ്റ്റാളും
text_fieldsവൈബ്സ് ഓഫ് ബഹ്റൈനിലെ നിറഞ്ഞുകവിഞ്ഞ സ്റ്റാളുകൾ
വൈബ്സ് ഓഫ് ബഹ്റൈന്റെ വേദിയിലും ഹാളിലും മാത്രമായിരുന്നില്ല ഓളമുണ്ടായത്. പുറത്തെ സ്റ്റാളുകളും വൈബിനാൽ നിറഞ്ഞുകവിഞ്ഞിരുന്നു. നിറഞ്ഞുകവിഞ്ഞ സദസ്സ് പരിപാടിയുടെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
എന്നാൽ, പുറത്തെ ഓളം അതിലും വലുതായിരുന്നു. പരിപാടിയുമായി കേവലം സഹകരിക്കുക മാത്രമല്ല പ്രായോജകർ ചെയ്തത്. പ്രേക്ഷകർക്കായി അൽമറായി സ്നാക്സും ജ്യൂസും ഒരുക്കിയപ്പോൾ എം.എം.എസ്.ഇ ഇംപോർട്ടഡ് ഫ്രൂട്സൊരുക്കി സ്വീകരിച്ചു. ഇൻഡോമിയുടെ നൂഡിൽസ് കഴിക്കാനായി ഒരുക്കിയത് ഏറെ കൗതുകകരമായിരുന്നു.
കുട്ടികളും മുതിർന്നവരും ഒരുപോലെയാണ് സ്റ്റാളുകളും ഭക്ഷണങ്ങളും ആസ്വദിച്ചത്. ശിഫ അൽ ജസീറയുടെ സ്റ്റാൾ പലർക്കും അന്വേഷണങ്ങൾക്ക് ഉപകാരമായി. അതിലേറെ വിസ്മയിപ്പിച്ചത് ബട്ടർഫ്ലൈ പിരിയഡ്സ് കിറ്റ് സഹോദരിമാർക്കായി ഒരുക്കിയതാണ്. പരിപാടിക്കെത്തിയ എല്ലാ സ്ത്രീകളെയും സന്തോഷത്തോടെ സ്വീകരിച്ചാണ് കിറ്റ് സമ്മാനമായി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

