"ആടാം പാടാം മനസ്സറിഞ്ഞ് ചിരിക്കാം'
text_fieldsടിക്കറ്റുകൾക്ക് QR കോഡ് സ്കാൻ ചെയ്യുക
വൈബ്സ് ഓഫ് ബഹ്റൈന്റെ പ്രേക്ഷകർ കാത്തിരിക്കുന്നത് അഫ്സലിനെയും സിത്താരയെയും മാത്രമല്ല, മറ്റൊരു വൈബ്രന്റ് താരത്തെ കൂടിയാണെന്നതാണ് ഏറെ ആശ്ചര്യപ്പെടുത്തുന്നത്. ബഹ്റൈനിലെ കുട്ടിക്കൂട്ടങ്ങളുടെയും ഫാമിലിയുടെയും എക്സൈറ്റ്മെന്റ് അത്രത്തോളമാണ്. പതിനേഴിന്റെ നിറവാണെങ്കിലും വേദിയെയും സദസ്സിനെയും പൂരപ്പറമ്പാക്കുന്ന, ഫാസ്റ്റ് നമ്പറുകളുടെ കളിത്തോഴനായി വാഴുന്ന, പാട്ടിനൊപ്പം ആടിയും പ്രേക്ഷക ഹൃദയങ്ങളെ കവർന്നെടുക്കുന്ന സാക്ഷാൽ കൗഷിക്, ആരാധകരുടെ കാത്തിരിപ്പിനെ ധന്യമാക്കാനെത്തും. നിറഞ്ഞാസ്വദിക്കാനൊരുങ്ങുന്ന വൈബിനെ പൊലിപ്പിച്ചു നിർത്തുന്ന ഒരുപിടി പാട്ടുകൂട്ടങ്ങൾതന്നെയാണ് ആ കാത്തിരിപ്പിനാധാരവും. വേദികളിൽനിന്ന് വേദികളിലേക്കാണ് ഇന്ന് കൗഷിക്കിന്റെ കലാ പ്രയാണം. ഫ്ലവേഴ്സ് ചാനൽ സംഘടിപ്പിച്ച ടോപ് സിങ്ങറിൽ കൗഷിക് വിജയിയാത്
14 ാം വയസ്സിലാണ്. ആ വിജയക്കൊടി ഇന്നും കൗഷിക്കിന്റെ സ്വരലയങ്ങളിലുണ്ട്. ആസ്വദിപ്പിക്കാൻ കൗഷിക്കെത്തും, ആസ്വദിക്കാൻ നിങ്ങളും തയാറായിക്കോളൂ...
ആടിപ്പാടി ആസ്വദിക്കുന്നതിനിടയിൽ നമുക്കൊന്ന് മനസ്സറിഞ്ഞ് ചിരിക്കണ്ടേ... അതിനൊത്തൊരു താരത്തെ തിരയുന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാൽ, ആ തിരച്ചിലും സ്വന്തമാക്കലും അനുകരണകലയിൽ ഇന്നത്തെ കേരളം ഇരുകൈയും നീട്ടി സ്വീകരിച്ച അശ്വന്ത് അനിൽ കുമാറിലേക്കെത്തുന്നത് വരെ ഞങ്ങൾ ശ്രമിച്ചു. അതെ അശ്വന്തുമെത്തും. മലയാളത്തിലെ മുൻനിര നായകരെയും രാഷ്ട്രീയ നേതാക്കളെയും സോഷ്യൽ മീഡിയ താരങ്ങളെയും നമുക്ക് അശ്വന്തിലൂടെ കേൾക്കാം. കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ tickets.mefriend.com എന്ന ലിങ്ക് വഴിയോ മുകളിൽ നൽകിയ ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ സ്വന്തമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

