‘വൈബ്സ് ഓഫ് ബഹ്റൈൻ’ മെഗാ ഇവന്റ് സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsസ്കൈ ഷെൽ ട്രേഡിങ് ജനറൽ മാനേജർ മുരളീകൃഷ്ണൻ ഗൾഫ് മാധ്യമം പ്രതിനിധികളിൽനിന്ന് ടിക്കറ്റ് സ്വീകരിക്കുന്നു
മനാമ: ജൂൺ ഏഴിന് ക്രൗൺപ്ലാസയിൽ ‘ഗൾഫ് മാധ്യമവും മീഫ്രണ്ടും’ സംയുക്തമായൊരുക്കുന്ന ‘വൈബ്സ് ഓഫ് ബഹ്റൈൻ’ സംഗീതവിരുന്നിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. യോഗത്തിൽ ഗൾഫ് മാധ്യമം ബഹ്റൈൻ സഹ രക്ഷാധികാരി സമീർ ഹസൻ അധ്യക്ഷത വഹിച്ചു.
സഈദ് റമദാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. കമ്മിറ്റി രൂപീകരണത്തിന് ഗൾഫ് മാധ്യമം എക്സിക്യുട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ നേതൃത്വം നൽകി.
ജുനൈദ് ജനറൽ കൺവീനറും അൽത്താഫ്, സിറാജ് എം.എച്ച് എന്നിവർ അസിസ്റ്റന്റ് കൺവീനർമാരുമാണ്. വിവിധ വകുപ്പുകളുടെ കൺവീനർമാറായി ജമാൽ ഇരിങ്ങൽ (ഗസ്റ്റ് മാനേജ്മെന്റ്), യു.കെ റിയാസ്( ഫുഡ് ആൻഡ് അക്കമഡേഷൻ), ഷാനവാസ് എ.എം( ക്ലൈന്റ് മാനേജ്മെന്റ്), സിറാജ് എം.എച്ച് (പ്രചാരണം), മുഹിയുദ്ദീൻ (ടിക്കറ്റ്), നൗമൽ ( ട്രാൻസ്പോർട്ടേഷൻ), ശുഹൈബ് (ലോജിസ്റ്റിക്), ജൈസൽ (വെന്യു), സജീവ് (ബാക്ക്സ്റ്റേജ്), ഷാജി മാസ്റ്റർ (സെക്യൂരിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു.
സാംസ പ്രസിഡന്റ് ബാബു മാഹി ടിക്കറ്റ് സ്വീകരിക്കുന്നു, സലാം മമ്പാട്ടുമൂലക്ക് ടിക്കറ്റ് കൈമാറുന്നു
ചടങ്ങിന് ജുനൈദ് നന്ദി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് +973 3461 9565 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ടിക്കറ്റുകൾ platinumlist വഴി സ്വന്തമാക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

