‘വേട്ടയ്യൻ’ റിലീസ്: ജുഫൈർ മുക്തയിൽ വെള്ളിയാഴ്ച ഫാൻസ് ഷോയും ആഘോഷവും
text_fieldsരജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ
വാർത്തസമ്മേളനത്തിൽ
മനാമ: രജനീകാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘വേട്ടയ്യൻ’ റിലീസിനോടനുബന്ധിച്ച് ജുഫൈർ മുക്ത സിനിമാസിൽ വെള്ളിയാഴ്ച ഫാൻസ് ഷോയും ആഘോഷവും നടക്കും.
രാവിലെ ഒമ്പത് മുതൽ ഡാൻസ് പെർഫോമൻസുകൾ, മ്യൂസിക് പരിപാടികൾ, പ്രത്യേക ഫാൻ ആക്ടിവിറ്റികൾ, രജ്നി റുബിക് ക്യൂബ് ആർട്ട്, ഡി.ജെ എന്നിവ നടക്കുമെന്ന് രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുക്തയിലെ ആറു സ്ക്രീനുകളിലായാണ് 11ന് ഫാൻസ് ഷോ നടക്കുന്നത്. ചിത്രത്തിൽ രജനീകാന്തിന്റെ ഭാര്യയായി എത്തുന്നത് മഞ്ജു വാര്യരാണ്. മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലും ഇവരോടൊപ്പം സിനിമയിലുണ്ട്. ജയ് ഭീം ഡയറക്ടർ ടി.കെ. ജ്ഞാനവേലാണ് വേട്ടയ്യൻ സംവിധാനം ചെയ്തത്. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ഒക്ടോബർ 10നാണ് തിയറ്ററുകളിലെത്തുക.
അമിതാഭ് ബച്ചന്, ദുഷാര വിജയന്, റാണ ദഗുബതി, റിതിക സിങ്, കിഷോര്‍, ജി.എം. സുന്ദര്‍, രോഹിണി, രമേശ് തിലക്, റാവോ രമേശ് എന്നിവരും മുഖ്യവേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. വില്ലനായി നടൻ സാബു മോനും ചിത്രത്തിലുണ്ട്.
രജനി ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സുധീർ കാലടി, മുത്തുവേൽ മുരുകൻ, സെന്തിൽ കുമാർ എന്നിവരും മുക്ത സിനിമാസ് വൈസ് പ്രസിഡന്റ് പ്രസാദ് പ്രഭാകരനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

