‘വേനൽത്തുമ്പികൾ 2023’; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsമനാമ: ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ജൂലൈ ഏഴു മുതൽ ആഗസ്റ്റ് നാലു വരെ ഏഴു വയസ്സുമുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന ക്യാമ്പ് മാഹൂസിലുള്ള ‘ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ’ ഹാളിലാണ് സംഘടിപ്പിക്കുന്നത്. മുസമ്മിൽ കുന്നുമ്മലാണ് ക്യാമ്പിന്റെ കോഓഡിനേറ്റർ.
കുട്ടികളിൽ ശാസ്ത്രാവബോധം, കല-സാഹിത്യ-ചിത്ര രചനാദികളിൽ താൽപര്യം, നേതൃപാടവം, പ്രസംഗപാടവം, ജീവിതനൈപുണ്യങ്ങൾ, സാമൂഹിക അവബോധം, സഹവർത്തിത്വം, സാഹോദര്യം, കായികവിനോദങ്ങൾ, നാടിനെയും ആഘോഷങ്ങളെയും അറിയൽ തുടങ്ങി നിരവധിയായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഒരുക്കുന്ന വേനലവധി ക്യാമ്പിൽ സംബന്ധിക്കാൻ താൽപര്യമുള്ളവർക്ക് 39137671, 34049109, 3779 3545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

