വെളിച്ചം വെളിയംകോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവെളിച്ചം വെളിയംകോട് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: വെളിച്ചം വെളിയംകോട് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് ആറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതൻ ഫക്രുദ്ദീൻ കോയ തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, നാസർ മഞ്ചേരി, ഫസലുൽ ഹഖ്, ഗംഗൻ, മൂസ ഹാജി, ബഷീർ കുമരനല്ലൂർ, സൽമാൻ ഫാരിസ്, മനോജ് വടകര, ലത്തീഫ് മരക്കാട്ട്, മണിക്കുട്ടൻ, റംഷാദ് അയിലക്കാട്, മൻസൂർ, അനീഷ്, അൻവർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. 80ലേറെ പേർ രക്തദാനം നിർവഹിച്ചു.
വെളിച്ചം വെളിയംകോട് പ്രസിഡന്‍റ് ഷെമീർ ബാവ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ബഷീർ അമ്പലായി മുഖ്യാതിഥികളെ സദസ്സിന് പരിചയപ്പെടുത്തി. വെളിച്ചം മെംബർമാരായ റഷീദ് ചാന്ദിപുറം, റഫീഖ് കാളിയത്ത്, ഒ.ഒ. അമീൻ, ഷാജഹാൻ ചാന്ദിപുറം, പി.പി.എ. നസീർ, ഫൈസൽ ഐക്കലയിൽ, റഊഫ്, എം.എം. ഫൈസൽ, ടി.എ. ഇസ്മത്തുല്ല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഷിഫ അൽജസീറ മെഡിക്കൽ സെൻറർ അനുവദിച്ച പ്രിവിലേജ് കാർഡും നൽകി.വെളിച്ചം വെളിയംകോട് ജനറൽ സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും ബഷീർ തറയിൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.