വെളിച്ചം വെളിയംകോട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവെളിച്ചം വെളിയംകോട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
മനാമ: ഭാരതത്തിന്റെ 76ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെളിച്ചം വെളിയംകോട് ബഹ്റൈനും ശിഫ അൽ ജസീറ മെഡിക്കൽ സെന്ററും സംയുക്തമായി ടൂബ്ലിയിലെ ബാസ്മ ലേബർ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 200ഓളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു. വെളിച്ചം വെളിയംകോട് പ്രസിഡന്റ് ഷെമീർ ബാവ അധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ ബഷീർ അമ്പലായി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, വെളിച്ചം മുൻ പ്രസിഡന്റ് ബഷീർ തറയിൽ, ബാസ്മ ക്യാമ്പ് പ്രതിനിധി വിജയകുമാർ, ഡോ. നിജേഷ് മേനോൻ, ഡോ. രമേഷ് ചന്ദ്ര എന്നിവർ സംസാരിച്ചു. ബി.കെ.എസ്.എഫ് പ്രതിനിധികളായ കാസിം പാടത്തകായിൽ, അൻവർ, മൻസൂർ, സൈനൽ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. വെളിച്ചം ബഹ്റൈൻ അംഗങ്ങളായ പി.പി.എ. നസീർ, റഫീഖ് കാളിയത്ത്, ഒ.ഒ. അമീൻ, റഷീദ് ചാന്തിപുറം, ബിജു ചെട്ടിക്കൽ, ശിഫ പാരാമെഡിക്കൽ നഴ്സിങ് സ്റ്റാഫ് ഷേർലിഷ് ലാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വെളിച്ചം വെളിയംകോട് സെക്രട്ടറി ബഷീർ ആലൂർ സ്വാഗതവും ട്രഷറർ ടി.എ. ഇസ്മത്തുല്ല നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

