വെളിച്ചം വെളിയങ്കോട് ദേശീയ ദിനം ആഘോഷിച്ചു
text_fieldsവെളിച്ചം വെളിയങ്കോട് ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈന്റെ അമ്പത്തിമൂന്നാം ദേശീയദിനം വെളിച്ചം വെളിയംകോട് ആഘോഷിച്ചു. അസ്രിയിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ ഗാനാലാപനവും അനുസ്മരണങ്ങളും നടന്നു. വെളിച്ചം ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗങ്ങൾ സന്നിഹിതരായിരുന്നു.
സ്വദേശി-വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ മുഴുവൻ ജനങ്ങളെയും പരിപാലിക്കുന്ന ബഹ്റൈൻ ഭരണകൂടത്തിനുള്ള കൃതജ്ഞത കൂട്ടായ്മക്കുവേണ്ടി പ്രസിഡന്റ് അമീൻ വെളിയങ്കോട് രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ബഷീർ തറയിൽ, പ്രോഗ്രാം കോഓഡിനേറ്റർ ഇസ്മത്തുള്ള ടി.എ, വെളിച്ചം വെളിയങ്കോട് ചാരിറ്റി കൺവീനർ നസീർ പി.പി.എ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

