വെളിച്ചം ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
text_fields‘വെളിച്ചം’വെളിയങ്കോട് സംഘടിപ്പിച്ച ഇഫ്താർ മീറ്റ്
മനാമ: വെളിച്ചം വെളിയങ്കോട് ബഹ്റൈൻ സംഘടിപ്പിച്ച ആറാമത് ഇഫ്താർ മീറ്റ് സമൂഹത്തിലെ നാനാതുറയിലുള്ള ആളുകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മരണപ്പെട്ട വെളിച്ചം എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.വൈ. അലിയുടെ നാമധേയത്തിലാണ് ഇഫ്താർവേദി ഒരുക്കിയത്. വെളിച്ചം മുഖ്യരക്ഷാധികാരി ബഷീർ അമ്പലായി ഓർമകൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി ബഷീർ തറയിൽ, വൈസ് പ്രസിഡന്റ് ഗഫൂർ, ട്രഷറർ റഷീദ് ചാന്തിപുറം, പ്രോഗ്രാം കൺവീനർ ടി.എ. ഇസ്മത്തുല്ല എന്നിവർ സംസാരിച്ചു.
ഫ്രൻഡ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ് വി ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.സുബൈർ കണ്ണൂർ, എബ്രഹാം ജോൺ, കരീം സഖാഫി, കുട്ടൂസ്സ മുണ്ടേരി, ഒ.കെ. കാസിം, ജോതിഷ് പണിക്കർ, അനീഷ് കെ.വി., ദീപക്, ഫസലുൽഹഖ്, ഹരീഷ് നായർ, ഹാഷിം, നിയാസ്, നജീബ് കടലായി, അസീൽ അബ്ദുൽ റഹിമാൻ, ബഷീർ വാണിയക്കോട്, മലപ്പുറം ജില്ല അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ഇൻഡക്സ് ഭാരവാഹി റഫീഖ് അബ്ദുല്ല, കെ.ടി. സലീം, നൈന മുഹമ്മദ് ശാഫി, ഷാഹിർ എം.വി., ഷേർലിഷ് ലാൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, അശ്റഫ് ഐ.സി.എഫ്, ബി.കെ.എസ്.എഫ് ഭാരവാഹികളായ അൻവർ കണ്ണൂർ, കാസിം പാടത്തെകായിൽ, സലീം നമ്പ്ര, മണിക്കുട്ടൻ, അൻവർ ശൂരനാട്, സത്യൻ പേരാമ്പ്ര, ജാബിർ തിക്കോടി, നജീബ് കണ്ണൂർ, ഗഫൂർ നടുവണ്ണൂർ, ലത്തീഫ് മരക്കാട്ട്, റാഷി കണ്ണങ്കോട്ട്, മാഹി അസോസിയേഷൻ റഹ്മാൻ, ബാബു മാഹി, കുന്ദംകുളം അസോസിയേഷൻ പ്രസിഡന്റ് ജോയ് എം.ഡി, ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ ജലീൽ അബ്ദുല്ല, ബഹ്റൈൻ മീഡിയ സിറ്റി ഭാരവാഹികളായ അൻവർ നിലമ്പൂർ, അബ്ദുൽ സലാം, റേഡിയോ രംഗ് ചെയർമാൻ രാജീവ് വെള്ളിക്കോത്ത്, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, സമസ്ത പ്രതിനിധി കുഞ്ഞുമുഹമ്മദ് മുഹമ്മദാലി മലപ്പുറം, വെളിയങ്കോട് മഹല്ല് പ്രസിഡന്റ് കെ.എസ്. റഷീദ്, വെസ്റ്റ് മഹല്ല് പ്രതിനിധി വി.എച്ച്. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.ഷാജഹാൻ ചാന്ദിപ്പുറം, റഫീക്ക് കാളിയത്ത്, എം.എം. ഫൈസൽ, സിറാജ്, അഷ്കർ ഹംസ, കെ.സി. ഫൈസൽ, ഫൈസൽ ഐക്കലായിൽ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.