Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘വാഹനങ്ങൾക്കുമേൽ ഒരു...

‘വാഹനങ്ങൾക്കുമേൽ ഒരു കണ്ണ്​ വേണം’

text_fields
bookmark_border
‘വാഹനങ്ങൾക്കുമേൽ ഒരു കണ്ണ്​ വേണം’
cancel

മനാമ: ബഹ്​റൈനിൽ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾക്ക്​ തീപിടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. വാഹന ഉടമകൾ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന്​ ബന്​ധപ്പെട്ടവർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. കഴിഞ്ഞ ദിവസം റിഫയില്‍ നിര് ‍ത്തിയിട്ട കാറിന് തീ പിടിച്ചിരുന്നു. സിവില്‍ ഡിഫന്‍സ് എത്തി തീയണക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ്​ കണ്ടെത്തിയത്​. രണ്ട്​ ദിവസംമുമ്പ്​ ബുക്വാറയിലും സമാന സംഭവം നടന്നു. സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി തീയണക്കുകയും കൂടുതൽ അപകടം ഉണ്ടാകുന്നത്​ ഒഴിവാക്കുകയും ചെയ്​തു. ചില പ്രത്യേക സന്ദർഭങ്ങളിൽ വാഹനങ്ങളിൽ ഷോർട്​ സർക്യൂട്ട്​ ഉണ്ടാകാറുണ്ടെങ്കിലും വേനലിലെ ഉയർന്ന താപനില കാരണം അത്​ കത്തിപ്പടരാൻ കാരണമാകുന്നുണ്ടെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാഹനങ്ങളുടെ ഇലക്​ട്രിക്​ വയറിങ്​ സംവിധാനത്തിലെ തകരാറുകൾ, വയറുകളുടെ ലൂസ്​ കണക്ഷൻ എന്നിവ ഷോർട്​ സർക്യൂട്ട്​ ഉണ്ടാക്കാനുള്ള കാരണമാണ്​. അതിനാൽ ഇലക്​ട്രീഷ്യനെക്കൊണ്ട്​ വാഹനങ്ങളിലെ വയറിങ്​ സംവിധാനം, ബാറ്ററി എന്നിവ പരിശോധിക്കുകയും തകരാറുകൾ ഇല്ലായെന്ന്​ ഉറപ്പ്​ വരുത്താനും വാഹന ഉടമകൾ ശ്രദ്ധിക്കേണ്ടതുണ്ട്​. നിർത്തിയിട്ട വാഹനങ്ങൾ അമിതമായി ചൂട്​ പിടിക്കുന്നതും അപൂർവ്വമായി തീപിടുത്തം ഉണ്ടാക്കുന്നുണ്ട്​. അതിനാൽ വാഹനങ്ങളിൽ ഫുൾടാങ്ക്​ എണ്ണ അടിക്കുന്നത്​ ഒഴിവാക്കണമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. അരടാങ്കിന്​ താഴെ എണ്ണ നിറക്കുകയും അഥവാ അതിൽ കൂടുതൽ വേണമെങ്കിൽ, ഉച്ചക്കുശേഷം ചൂട്​ കുറയ​ുന്നതിന്​ അനുസരിച്ച്​ നിറക്കുന്നതുമാകും അഭികാമ്യം. എഞ്ചിൻ ഒാഫ്​ ചെയ്യാതെ നിർത്തിയിട്ട്​ പോകുന്നതും അപകടത്തിന്​ കാരണമാക്കിയേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesBahrain News
News Summary - vehicles-bahrain-bahrain news
Next Story