പാരമ്പര്യേതര ഊർജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹന മത്സരത്തിന് തുടക്കമായി

08:16 AM
12/10/2017
മനാമ: പാരമ്പര്യേതര ഊർജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹന മത്സരത്തിന് കഴിഞ്ഞ ദിവസം തുടക്കമായി.  മേഖലയിലെ രണ്ടാമത് മത്സരമാണ്​ ബഹ്‌റൈനില്‍ നടക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ രക്ഷാധികാരത്തിലാണ്​ പരിപാടി നടക്കുന്നത്. മത്സരം എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. നാലാമത് മിഡിൽ ഇൗസ്​റ്റ്​ പ്രൊസസ് എഞ്ചിനീയറിങ് എക്‌സിബിഷന്‍ ആൻറ്​ കോണ്‍ഫറസി​​െൻറ ഭാഗമായാണ് മത്സരം നടന്നത്​. എക്‌സിബിഷന്‍ സ​െൻററില്‍ നടക്കുന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. 
COMMENTS